ETV Bharat / international

ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ഗ്രീൻ ബുക്ക് മികച്ച ചിത്രത്തിനുള്ള പുരസ്കാരം കരസ്ഥമാക്കി. അൽഫോണ്‍സോ ക്വറോണാണ് മികച്ച സംവിധായകന്‍. റാമി മലേക് മികച്ച നടനായും ഒലീവിയ കോൾമാൻ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.

oscar1
author img

By

Published : Feb 25, 2019, 12:19 PM IST

ലോസ് ഏഞ്ചല്‍സ്: 91-ാമത് ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പീറ്റർ ഫറേലി സംവിധാനം ചെയ്ത 'ഗ്രീൻ ബുക്ക്' മികച്ച ചിത്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കി.

മികച്ച ചിത്രമായ ഗ്രീൻ ബുക്കിലെ താരങ്ങളും അണിയറപ്രവർത്തകരും

റോമ എന്ന ചിത്രത്തിന് അൽഫോണ്‍സോ ക്വറോണാണ് മികച്ച സംവിധായകനായത്.

അൽഫോണ്‍സോ ക്വറോണ്‍ (മികച്ച സംവിധായകൻ)
അൽഫോണ്‍സോ ക്വറോണ്‍ (മികച്ച സംവിധായകൻ)

ബോഹീമിയൻ റാപ്പ്സൊഡിയിലെപ്രകടനത്തിന് റാമി മലേക് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു.

റാമി മലേക് (മികച്ച നടൻ)
റാമി മലേക് (മികച്ച നടൻ)

ദ ഫേവറിറ്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഒലീവിയ കോൾമാൻ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.

ഒലീവിയ കോൾമാൻ (മികച്ച നടി
ഒലീവിയ കോൾമാൻ (മികച്ച നടി)

ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഒരുക്കിയ'പീരിയഡ്: എൻഡ് ഓഫ് സെൻ്റെൻസ്' മികച്ച ദൈർഘ്യം കുറഞ്ഞ ഡോക്യുമെൻ്ററിചിത്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കി. ഇന്ത്യന്‍ സ്ത്രീകളിലെ ആർത്തവത്തെക്കുറിച്ചുള്ള ബോധവത്കരണമാണ് ചിത്രം. നാല് പുരസ്കാരങ്ങളാണ് ബൊഹീമിയൻ റാപ്പ്സടിക്ക് ലഭിച്ചത്. ബ്ലാക്ക് പാന്തറും റോമയും മൂന്ന് പുരസ്കാരങ്ങൾ വീതം നേടി.

ഒലീവിയ കോൾമാൻ, മെഹർഷല അലി, റെജിനാ കിങ്
ഒലീവിയ കോൾമാൻ, മെഹർഷല അലി, റെജിനാ കിങ്

മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കുള്ള പുരസ്കാരംഹന്ന ബീച്ച്‌ലര്‍ക്ക് ലഭിച്ചു. ബ്ലാക്ക് പാന്തര്‍ എന്ന ചിത്രമാണ് ഹന്നയ്ക്ക് പുരസ്കാരംനേടിക്കൊടുത്തത്. ഇഫ് ബീല്‍ സ്ട്രീറ്റ് കുഡ് ടോക്ക് എന്ന ചിത്രത്തിലെ അഭിനയ മികവിന് റെജിന കിങ് മികച്ച സഹനടിയായി തെരഞ്ഞെടുക്കപ്പെട്ടു.

റെജിനാ കിങ്( മികച്ച സഹനടി)
റെജിനാ കിങ്( മികച്ച സഹനടി)

ഗ്രീൻ ബുക്കിലെ പ്രകടനത്തിന് മെഹർഷല അലിയാണ് മികച്ച സഹനടനായത്.

മെഹർഷല അലി (മികച്ച സഹനടൻ)
മെഹർഷല അലി (മികച്ച സഹനടൻ)

രണ്ടാം തവണയാണ് അദ്ദേഹത്തിന് മികച്ച സഹനടനുള്ള പുരസ്കാരം ലഭിക്കുന്നത്.

Intro:Body:

https://www.aninews.in/news/entertainment/hollywood/oscars-2019-regina-king-wins-best-actress-in-supporting-role20190225065642/

Conclusion:

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.