വാഷിങ്‌ടൺ: അരിസോണയിൽ നിശാപാർട്ടിയ്‌ക്കിടെ നടന്ന വെടിവയ്‌പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റു. വെടിവയ്‌പ്പിൽ ഗുരുതരമായി പരിക്കേറ്റ സ്‌ത്രീയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 17 മുതൽ 20 വരെ പ്രായമുള്ളവർക്കാണ് പരിക്കേറ്റത്. അനുമതിയില്ലാതെ ഒരു ഒഴിഞ്ഞ കെട്ടിടത്തിൽ വെച്ചാണ് പാർട്ടി നടന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം തുടരുന്നു.
നിശാപാർട്ടിക്കിടെ നടന്ന വെടിവയ്‌പ്പിൽ ഒരാൾ കൊല്ലപ്പെട്ടു - ഒരാൾ കൊല്ലപ്പെട്ടു
സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റു
നിശാപാർട്ടിക്കിടെ നടന്ന വെടിവയ്‌പ്പിൽ ഒരാൾ കൊല്ലപ്പെട്ടു