വാഷിങ്‌ടൺ: നോർത്ത് കരോലിനയിലുണ്ടായ വെടിവെപ്പില്‍ രണ്ട് പേർ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് പരിക്കേറ്റു. വടക്കൻ ഷാർലറ്റിലെ ബീറ്റിസ് ഫോർഡ് റോഡിലാണ് വെടിവെപ്പ് ഉണ്ടായത്. സംഭവസ്ഥലത്ത് വെച്ച് ഒരാൾ കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും ഷാര്‍ലറ്റ് പൊലീസ് ട്വീറ്റ് ചെയ്‌തിരുന്നു. എന്നാല്‍ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി ഷാർലറ്റ്-മെക്ലെൻബർഗ് പൊലീസ് ഡെപ്യൂട്ടി ചീഫ് ജോണി ജെന്നിങ്‌സ് പിന്നീട് അറിയിച്ചു. സംഭവത്തില്‍ ആരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ല. ഒന്നിലധികം പേര്‍ വെടിവെപ്പിന് പിന്നിലുണ്ടെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
നോര്‍ത്ത് കരോലിനയില്‍ വെടിവെപ്പ്; രണ്ട് പേര്‍ കൊല്ലപ്പെട്ടു - North Carolina shooting
വടക്കൻ ഷാർലറ്റിലെ ബീറ്റിസ് ഫോർഡ് റോഡിലാണ് വെടിവെപ്പ് ഉണ്ടായത്.