വാഷിങ്‌ടണ്‍ : കൊറോണ വൈറസ് കാരണം 2019ല്‍ സ്ഥിരീകരിച്ച കൊവിഡ് 19 എന്ന മഹാമാരി ലോകം അടച്ചിടാന്‍ പര്യാപ്‌തമായ മാരക പ്രഹരശേഷിയുള്ളതായിരുന്നു. 2019 ഡിസംബറില്‍ റിപ്പോർട്ട് ചെയ്‌ത രോഗം ഒന്നര വര്‍ഷം പിന്നിടുമ്പോള്‍ പുതിയ വകഭേദങ്ങളായി ലോകത്തിന്‍റെ നാനാ ഭാഗത്തും ഭീതിവിതച്ച് തുടരുന്നു.
രണ്ടാം തരംഗം അവസാനിക്കുമ്പോഴും ആശ്വാസമല്ല പകരം മൂന്നാം തരംഗം ഏപ്പോള്‍ എത്തുമെന്ന ആശങ്കയിലാണ് ഓരോരുത്തരും. എന്നാല്‍ കൊറോണ വൈറസ് ഈ പണി തുടങ്ങിയിട്ട് കാലം കുറേയായെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അമേരിക്കൻ സയന്‍റിഫിക് ജേര്‍ണലായ കറന്‍റ് ബയോളജി പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട് പ്രകാരം 20,000 വർഷം മുമ്പേ കൊറോണ വൈറസ് ലോകത്തുണ്ടായിരുന്നു. അന്നും തുടക്കം ഏഷ്യയില്‍ തന്നെയായിരുന്നു. കിഴക്കൻ ഏഷ്യൻ രാജ്യങ്ങളായ ചൈന, ജപ്പാൻ, വിയറ്റ്‌നാം എന്നിവിടങ്ങളിലാണ് അന്ന് രോഗം റിപ്പോർട്ട് ചെയ്‌തത്.
പുതിയ റിപ്പോര്‍ട്ടുകളുടെ ഉറവിടം
ലോകത്തെ 26 രാജ്യങ്ങളില്‍ നിന്നുള്ള 2500 അധികം ആളുകളുടെ ഡിഎൻഎ പരിശോധിച്ച ശേഷമാണ് കറന്‍റ് ബയോളജി റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ഇതില്‍ 42 പേരുടെ ഡിഎൻഎയില്‍ കൊറോണ വൈറസിന്‍റെ സാന്നിധ്യമുണ്ട്. ഈ 42 പേരും കിഴക്കൻ ഏഷ്യൻ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.
also read: 65കാരന് കൊവിഡ് വാക്സിൻ രണ്ടാംഘട്ടം രണ്ട് വട്ടം; വൃദ്ധൻ ചികിത്സയില്‍
ശ്വാസകോശത്തിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. തുടർന്നാണ് ഈ വൈറസിന്‍റെ പ്രായം പരിശോധിച്ചതും 20,000 വർഷം എന്ന നിഗമനത്തിലെത്തിയതും.
കണക്കിനപ്പുറത്തെ ആശങ്ക
20,000 വര്‍ഷം പഴക്കമുള്ള വൈറസാണ് ഇന്ന് 42 പേരുടെ ഡിഎൻഎയില്‍ നിന്ന് കണ്ടെത്തിയിരിക്കുന്നത് എന്നത് വളരെ ആശങ്കപ്പെടുത്തുന്ന വസ്‌തുതയാണെന്നാണ് ഗവേഷണത്തിന് നേതൃത്വം കൊടുത്ത അരിസോണ സർവകലാശാലയിലെ ബയോളജിസ്‌റ്റ് ഡേവിഡ് എണാർഡ് പറയുന്നത്.
ഈ രോഗം ഭൂമിയെ വിട്ടുപോകാൻ കാലങ്ങളെടുക്കും. ഒരു പക്ഷേ വിട്ടുപോയില്ലെന്നും വരാം. ഒരു പരിധി വരെ തടഞ്ഞു നിര്‍ത്താൻ മാത്രമേ നമുക്ക് സാധിക്കുകയുള്ളൂ. ഏതാനും മാസങ്ങള്‍ക്ക് ശേഷമോ വര്‍ഷങ്ങള്‍ക്ക് ശേഷമോ വൈറസ് വ്യാപനം അടങ്ങിയേക്കാം. എന്നാല്‍ അത് എക്കാലത്തേക്കുമുള്ള അവസാനമാണെന്ന് പറയാൻ സാധിക്കില്ലെന്നും പഠനം വ്യക്തമാക്കുന്നു.
കൊറോണ വൈറസിന്‍റെ ചരിത്രം
കാര്യമായ പഠനങ്ങളൊന്നും ഇതുവരെ കൊറോണ വൈറസിന്‍റെ ചരിത്രം സംബന്ധിച്ച് മുമ്പൊന്നും ഉണ്ടായിട്ടില്ല. 20 വർഷത്തിനിടെ പ്രധാനമായും മൂന്ന് തരത്തിലുള്ള കൊറോണ വൈറസാണ് മനുഷ്യനെ ബാധിച്ചിട്ടുള്ളത്.
കൊവിഡ് 19, സാർസ് (SARS), മെര്‍സ് (MERS) എന്നിവയാണവ. വവ്വാലുകളില്‍ നിന്നോ, മറ്റ് സസ്‌തിനികളില്‍ നിന്നോ ആണ് രോഗം മനുഷ്യനിലേക്ക് എത്തിയതെന്നാണ് ഒടുവിലത്തെ നിഗമനം.
also read: കൊവിഡ് തരംഗത്തില്‍ പിടിച്ചു നില്‍ക്കാനാവാതെ കേരളം
ഈ മൂന്നെണ്ണം കൂടാതെ മറ്റ് നാല് തരത്തിലുള്ള രോഗങ്ങളും കൊറോണ വൈറസ് ജീനില്‍ നിന്ന് മനുഷ്യരിലേക്ക് എത്തിയിട്ടുണ്ട്. 1950കളില്‍ റിപ്പോർട്ട് ചെയ്‌ത HCoV - HKU1 എന്ന വകഭേദമാണ് ഏറ്റവും ഒടുവില്‍ വന്നത്. 820 വർഷങ്ങള്‍ക്ക് മുമ്പ് റിപ്പോർട്ട് ചെയ്‌ത HCoV - NL63 ആണ് ഇവയില്‍ ഏറ്റവും കാലപ്പഴക്കമുള്ളത്.
എന്നാൽ അത് ജലദോഷം പോലുള്ള ചെറിയ രോഗങ്ങള്‍ക്ക് മാത്രമേ കാരണമായിട്ടുള്ളൂ. അതിനാല്‍ തന്നെ ഈ രോഗങ്ങളെ സംബന്ധിച്ച് ഒരു പകര്‍ച്ചവ്യാധി എന്ന തരത്തിലുള്ള പഠനം നടന്നിട്ടില്ല.
മനുഷ്യ ശരീരത്തിലെത്തുന്ന വൈറസുകള്‍ മനുഷ്യന്‍റെ ജനിതക ഘടനയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. ഇത് വരുന്ന തലമുറയിലേക്ക് കൈമാറപ്പെടുന്നുണ്ട്. കൃത്യമായ ഇടവേളകളില്‍ വൈറസുകള്‍ക്ക് പരിവര്‍ത്തനം സംഭവിക്കുന്നുണ്ടെന്നും വ്യക്തമാണ്. ഇതാണ് പുതിയ വകഭേദങ്ങള്‍ സൃഷ്‌ടിക്കുന്നത്.