വാഷിംഗ്ടൺ ഡിസി: ഭൂമിയിൽ നിന്ന് 9.3 ബില്യൺ പ്രകാശവർഷം അകലെയായി കണക്കാക്കപ്പെടുന്ന പ്രപഞ്ചത്തിലെ ഏറ്റവും ദൂരെയുള്ള നക്ഷത്ര താരാപഥങ്ങളിലൊന്ന് കണ്ടെത്തിയതിന് ഇന്ത്യൻ ജ്യോതിശാസ്ത്രജ്ഞരെ നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ (നാസ) അഭിനന്ദിച്ചു.
ഇന്ത്യയിലെ ആദ്യത്തെ മൾട്ടി-വേവ് ലെങ്ത് സ്പേസ് ഒബ്സർവേറ്ററി "ആസ്ട്രോസാറ്റ്" ആണ് ഗാലക്സിയിൽ ഏറ്റവും അകലെയുള്ള അൾട്രാവയലറ്റ് പ്രകാശം കണ്ടെത്തിയത്. ഇന്‍റർ യൂണിവേഴ്‌സിറ്റി സെന്‍റർ ഫോർ ആസ്ട്രോ ഫിസിക്സിലെ ഡോ. കനക് സാഹ നയിക്കുന്ന ജ്യോതിശാസ്ത്രജ്ഞരുടെ സംഘമാണ് എയുഡിഎഫ്എസ് 01 എന്ന ഗാലക്സി കണ്ടെത്തിയത്.
ഇന്ത്യയുടെ ആസ്ട്രോസാറ്റ് / യുവിഐടിയുടെ നോയിസ് നാസയുടെ ഹബിൾ ബഹിരാകാശ ദൂരദർശിനിയിൽ യുവിറ്റ് ഡിറ്റക്ടറിൽ ഉണ്ടാകുന്ന നോയിസിനെക്കാൾ കുറവായതിനാലാണ് ഈ സവിശേഷ നേട്ടം കൈവരിക്കാൻ കഴിഞ്ഞത്. പ്രപഞ്ചത്തിന്‍റെ ഇരുണ്ട യുഗങ്ങൾ എങ്ങനെയാണ് അവസാനിച്ചതെന്നും എങ്ങനെയാണ് വെളിച്ചമുണ്ടായതെന്നുമുള്ള സുപ്രധാന സൂചനയാണ് ഈ കണ്ടെത്തൽ നൽകുന്നതെന്ന് ഐയുസിഎഎ ഡയറക്ടർ ഡോ. സോമാക് റേ ചൗധരി പറഞ്ഞു. ഇത് എപ്പോൾ ആരംഭിച്ചുവെന്ന് കണ്ടെത്തേണ്ടതുണ്ട്, എന്നാൽ പ്രകാശത്തിന്‍റെ ആദ്യകാല സ്രോതസ്സുകൾ കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.