ETV Bharat / international

വ്യാഴത്തിന് സമാനമായ ഗ്രഹത്തെ കണ്ടെത്തി നാസയിലെ ശാസ്‌ത്രജ്ഞൻ

author img

By

Published : Jan 18, 2022, 9:21 AM IST

വ്യാഴത്തേക്കാൾ മൂന്നിരട്ടി ഭാരമുള്ളതാണ് പുതിയ ഗ്രഹം. സാന്ദ്രതയും വ്യാഴത്തേക്കാൾ കൂടുതലാണ്.

NASA citizen scientist spots Jupiter-like planet  new planet found by NASA  TOI-2180 b exoplanet  ട്രാൻസിറ്റിങ് എക്സോപ്ലാനറ്റ് സർവേ സാറ്റലൈറ്റ്  Transiting Exoplanet Survey Satellite  വ്യാഴത്തിന് സമാനമായ ഗ്രഹത്തെ കണ്ടെത്തി നാസയിലെ ശാസ്‌ത്രജ്ഞൻ
വ്യാഴത്തിന് സമാനമായ ഗ്രഹത്തെ കണ്ടെത്തി നാസയിലെ ശാസ്‌ത്രജ്ഞൻ

വാഷിങ്‌ടൺ: ഭൂമിയിൽ നിന്ന് ഏകദേശം 379 പ്രകാശവർഷം അകലെ സൂര്യന്‍റെ അതേ പിണ്ഡവും വ്യാഴത്തിന് സമാനമായ വലിപ്പവുമുള്ള നക്ഷത്രത്തെ ചുറ്റുന്ന ഭീമാകാരമായ വാതക ഗ്രഹത്തെ കണ്ടെത്തി നാസയുടെ ശാസ്ത്രജ്ഞൻ. നാസയുടെ ട്രാൻസിറ്റിങ് എക്സോപ്ലാനറ്റ് സർവേ സാറ്റലൈറ്റിൽ നിന്നുള്ള വിവരത്തിലാണ് TOI-2180 b എന്ന് വിളിക്കപ്പെടുന്ന എക്സോപ്ലാനറ്റ് കണ്ടെത്തിയത്. വ്യാഴത്തേക്കാൾ മൂന്നിരട്ടി ഭാരമുള്ളതാണ് പുതിയ ഗ്രഹം. സാന്ദ്രതയും വ്യാഴത്തേക്കാൾ കൂടുതലാണ്. വ്യാഴത്തിൽ നിന്ന് വ്യത്യസ്‌തമായ രീതിയിലാണോ പുതിയ ഗ്രഹം രൂപപ്പെട്ടത് എന്ന സംശയത്തിലാണ് ശാസ്‌ത്രജ്ഞർ.

ഏകദേശം 170 ഡിഗ്രി ഫാരൻഹീറ്റ് ശരാശരി താപനിലയുള്ള പുതിയ ഗ്രഹം TOI-2180 b ഭൂമിയിലെ താപനിലയേക്കാളും വ്യാഴവും ശനിയും ഉൾപ്പെടെയുള്ള സൗരയൂഥത്തിലെ ബാഹ്യഗ്രഹങ്ങളേക്കാളും ചൂട് കൂടിയതാണ്. എന്നാൽ ഭീമാകാരമായ മറ്റ് എക്‌സോപ്ലാനറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ TOI-2180 b അസാധാരണമാംവിധം തണുത്തതാണ്.

ഭൂമിക്കും സൂര്യനും ഇടയിൽ TOI-2180 b പോലുള്ള ഭീമാകാരമായ ഗ്രഹങ്ങൾ ഇല്ലെന്ന് നാസ പറയുന്നു. എന്നാൽ സൗരയൂഥത്തിന് പുറത്ത് വ്യാഴത്തേക്കാൾ വലിപ്പമുള്ള നിരവധി എക്‌സോപ്ലാനറ്റുകളെ ശാസ്‌ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. ശുക്രന് സൂര്യനിൽ നിന്നുള്ള അകലത്തേക്കാൾ അൽപം കൂടുതലാണ് പുതിയ ഗ്രഹത്തിന് അതിന്‍റെ നക്ഷത്രത്തിൽ നിന്നുമുള്ള അകലം എന്ന് ആസ്‌ട്രോണമിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച ഫലങ്ങളിൽ പറയുന്നു.

Also Read: വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റം; കൂടുതൽ സമയം തേടി കേന്ദ്രം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.