വാഷിങ്ടണ്‍: റഷ്യയുടെ യുക്രൈൻ അധിനിവേശത്തിൽ പ്രതിഷേധിച്ച് റഷ്യയിലെ എല്ലാ പുതിയ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും വില്പന താത്കാലികമായി നിർത്തി വയ്ക്കുകയാണെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്സ്, യൂറോപ്യൻ യൂണിയൻ, യുണൈറ്റഡ് കിങ്ഡം എന്നിവയുടെ തീരുമാനങ്ങൾക്ക് അനുസരിച്ചാണ് ഉപരോധം ഏർപ്പെടുത്തുന്നതെന്ന് മൈക്രോസോഫ്‌റ്റ് വ്യക്‌തമാക്കി.
'റഷ്യയിലെ മൈക്രോസോഫ്റ്റ് ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും എല്ലാ പുതിയ വില്പനയും താത്കാലികമായി നിർത്തി വയ്ക്കുകയാണ്. ഞങ്ങൾ യുണൈറ്റഡ് സ്റ്റേറ്റ്സ്, യൂറോപ്യൻ യൂണിയൻ, യുണൈറ്റഡ് കിങ്ഡം എന്നീ ഗവണ്‍മെന്‍റുകളുമായി ഏകോപനത്തോടെയാണ് പ്രവർത്തിക്കുന്നത്. അതിനാൽ സര്‍ക്കാരിന്‍റെ ഉപരോധ തീരുമാനത്തിന് അനുസൃതമായി റഷ്യയിലെ ഞങ്ങളുടെ ബിസിനസ് പ്രവർത്തനങ്ങൾ ഞങ്ങൾ നിർത്തി വയ്‌ക്കുന്നു.' മൈക്രോസോഫ്‌റ്റ് പ്രസ്‌താവനയിൽ വ്യക്‌തമാക്കി.
ALSO READ: റൊമാനിയയില്‍ നിന്ന് ഇതുവരെ എത്തിച്ചത് 5,245 ഇന്ത്യക്കാരെ