ETV Bharat / international

മെക്‌സിക്കോയിലെ കൊവിഡ് മരണം 89,612 ആയി - മെക്‌സിക്കോയിലെ കൊവിഡ് മരണം

ലോകത്തെ കൊവിഡ് മരണം കണക്കാക്കുമ്പോൾ മെക്‌സിക്കോ നാലാം സ്ഥാനത്താണ്.

mexico covid death upto 89,612  mexico covid death  mexico covid  മെക്‌സിക്കോയിലെ കൊവിഡ് മരണം 89,612 ആ  മെക്‌സിക്കോയിലെ കൊവിഡ് മരണം  മെക്‌സിക്കോയിലെ കൊവിഡ് കണക്കുകൾ
covid mexico
author img

By

Published : Sep 29, 2020, 1:09 PM IST

മെക്‌സിക്കോ: മെക്‌സിക്കോയിൽ തിങ്കളാഴ്‌ച 89,612 കൊവിഡ് മരണങ്ങൾ രേഖപ്പെടുത്തിയതോടെ ആകെ കൊവിഡ് മരണം 870,699 ആയി. ലോകത്തെ കൊവിഡ് മരണം കണക്കാക്കുമ്പോൾ 95,542 മരണങ്ങളുള്ള ഇന്ത്യക്ക് പിന്നിൽ മെക്‌സിക്കോ നാലാം സ്ഥാനത്താണ്. കൊവിഡ് വ്യാപനത്തിൽ എട്ടാം സ്ഥാനത്ത് നിന്ന് അഞ്ചാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്യും. ഏകദേശം 130 ദശലക്ഷം ജനസംഖ്യ വരുന്ന ഒരു രാജ്യത്ത്, ഇതുവരെ 1.6 ദശലക്ഷം പരിശോധന മാത്രമാണ് നടത്തിയത്. അതായത് 80 പേരിൽ ഒരാൾക്ക് മാത്രമേ ഇതുവരെ പരിശോധന നടത്തിയിട്ടുള്ളൂ. ലക്ഷണങ്ങളുള്ള ആളുകളിൽ മാത്രം പരിശോധന നടത്തുമ്പോൾ ഏകദേശം 40% പേർക്ക് രോഗം സ്ഥിരീകരിക്കുന്നു. പുതിയതായി രണ്ട് ഗ്രൂപ്പുകൾ ചേർത്താണ് ഇപ്പോൾ കണക്കുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. ഒരിക്കലും പരിശോധന നടത്താത്തതും എന്നാൽ രോഗലക്ഷണങ്ങളുള്ളവരും, സാമ്പിളുകൾ ശരിയായി കൈകാര്യം ചെയ്യാത്തതിനാൽ വിശകലനം ചെയ്യാൻ കഴിയാത്തവരുമായവർ എന്നിങ്ങനെയാണ് ആ രണ്ട് ഗ്രൂപ്പുകൾ. മെക്‌സിക്കോ സിറ്റി പോലുള്ള രാജ്യത്തിന്‍റെ ചില ഭാഗങ്ങൾ സ്വന്തമായി വീണ്ടും കണക്കെടുപ്പ് ആരംഭിച്ചു. കൊവിഡ് 19 മൂലമുള്ള മരണസംഖ്യ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ഏതാനും വർഷത്തേക്ക് ലഭ്യമാകില്ലെന്നാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.