മെക്‌സിക്കോ: മെക്‌സിക്കോയിൽ കൊവിഡ് ബാധിച്ച് 495 പേർ കൂടി മരിച്ചതോടെ ആകെ കൊവിഡ് മരണം 90,000 കഴിഞ്ഞു. മെക്സിക്കോയിൽ രോഗം സ്ഥിരീകരിച്ച 906,000 പേരിൽ 90,309 പേരും വൈറസ് ബാധിച്ച് മരിച്ചു. അതേസമയം രാജ്യത്ത് പുതിയതായി 5,595 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.
ലോകമെമ്പാടുമുള്ള 44.3 ദശലക്ഷത്തിലധികം ആളുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1.17 ദശലക്ഷത്തിലധികം മരണങ്ങളും റിപ്പോർട്ട് ചെയ്തു.