ETV Bharat / international

യുഎസില്‍ സൂം വീഡിയോ കോളിനിടെ മകന്‍ അച്ഛനെ കുത്തികൊലപ്പെടുത്തി

അമിറ്റിവില്ല സ്വദേശിയായ 72കാരനായ ഡ്വിവൈറ്റ് പവര്‍സിനെയാണ് മകന്‍ തോമസ് സ്‌കള്ളി പവര്‍സ് കൊലപ്പെടുത്തിയത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു.

author img

By

Published : May 22, 2020, 2:53 PM IST

Man stabs father  death during Zoom video call  Zoom video call  ക്രൈം ന്യൂസ്  യുഎസില്‍ സൂം വീഡിയോ കോളിനിടെ മകന്‍ അച്ഛനെ കുത്തികൊലപ്പെടുത്തി  ക്രൈം ലേറ്റസ്റ്റ് ന്യൂസ്
യുഎസില്‍ സൂം വീഡിയോ കോളിനിടെ മകന്‍ അച്ഛനെ കുത്തികൊലപ്പെടുത്തി

വാഷിംഗ്‌ടണ്‍: യുഎസിലെ അമിറ്റിവില്ലിയില്‍ സൂം വീഡിയോ ചാറ്റിനിടെ മകന്‍ അച്ഛനെ കുത്തികൊലപ്പെടുത്തി. നിരവധി പേരാണ് ലൈവായി ദൃശ്യം കണ്ടത്. 72കാരനായ ഡ്വിവൈറ്റ് പവര്‍സിനെയാണ് മകന്‍ തോമസ് സ്‌കള്ളി പവര്‍സ് കൊലപ്പെടുത്തിയത്. കൃത്യത്തിന് ശേഷം ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. അമിറ്റിവില്ലിയിലെ സൗത്ത് ഓക്‌സ് ആശുപത്രിക്ക് സമീപമുള്ള വസതിയില്‍ വെച്ച് ഇന്നലെ ഉച്ചയ്‌ക്കായിരുന്നു സംഭവം. കൊലപാതകത്തിന് ശേഷം ഒരു മണിക്കൂറിനുള്ളില്‍ തന്നെ പ്രതിയെ പൊലീസ് പിടികൂടി. ചെറിയ പരിക്കുകളുള്ളതിനാല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ് പ്രതി. കൊലപാതകത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.