ETV Bharat / international

കമലാ ഹാരിസിന് ചരിത്ര ദൗത്യം; യുഎസിലെ ആദ്യ വനിതാ വൈസ് പ്രസിഡന്‍റ്

കഴിഞ്ഞ 231 വര്‍ഷത്തിനിടെ ആദ്യമായാണ് അമേരിക്കക്ക് ഒരു വനിതാ വൈസ് പ്രസിഡന്‍റിനെ ലഭിക്കുന്നത്. അമ്മ വഴി ഇന്ത്യയുമായി ബന്ധമുള്ള കമല ഹാരിസിന്‍റെ ജനനം 1964 ഒക്‌ടോബര്‍ 20ന് കാലിഫോര്‍ണിയയിലെ ഓക്‌ലാന്‍റിലാണ്

author img

By

Published : Nov 8, 2020, 2:13 AM IST

kamala harris story news  us election news  കമലാ ഹാരിസ് വാര്‍ത്ത  അമേരിക്കന്‍ തെരഞ്ഞെടുപ്പ് വാര്‍ത്ത
കമലാ ഹാരിസ്

വാഷിങ്‌ടണ്‍: അമേരിക്കന്‍ വൈസ് പ്രസിഡന്‍റാകുന്ന ആദ്യ വനിതയെന്ന നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ വംശജ കമലാ ഹാരിസ്. കഴിഞ്ഞ 231 വര്‍ഷത്തിനിടെ ഒരു വനിത പോലും യുഎസില്‍ പ്രസിഡന്‍റോ വൈസ് പ്രസിഡന്‍റോ ആയിട്ടില്ല. വൈസ്‌പ്രസിഡന്‍റായതോടെ അമേരിക്കന്‍ പ്രസിഡന്‍റെന്ന പദവി സ്വന്തമാക്കാനുള്ള സാധ്യത കൂടിയാണ് കമല സജീവമാക്കിയിരുക്കുന്നത്. പ്രസിഡന്‍റ് പദത്തിലേക്കുള്ള യാത്രയില്‍ വിജയിച്ച ബൈഡനെ ഫോണിലൂടെ അഭിനന്ദിക്കുന്ന വീഡിയോ കമല ട്വീറ്റ് ചെയ്‌തു.

അമ്മ വഴി ഇന്ത്യയുമായി ബന്ധമുള്ള കമല 1964 ഒക്‌ടോബര്‍ 20ന് കാലിഫോര്‍ണിയയിലെ ഓക്‌ലാന്‍റില്‍ ജനിച്ചു. ശ്യാമളാ ഗോപാലന്‍ ഡൊണാള്‍ഡ് ഹാരിസ് ദമ്പതികളുടെ മകളായാണ് ജനനം. ചൈന്നൈ സ്വദേശിനിയാണ് ശ്യാമളാ ഗോപാലന്‍. ജമൈക്കക്കാരനാണ് ഹാരിസ്. അഭിഭാഷകന്‍ കൂടിയായ ഡഗ്ലസ്‌ എംഹോഫാണ് കമലയുടെ ജീവിത പങ്കാളി. കമലയുടെ മുത്തച്ഛന്‍ പിവി ഗോപാലന്‍ സ്വാതന്ത്രസമര സേനാനി കൂടിയാണ്.

അഭിഭാഷകയെന്ന നിലയില്‍ ശോഭിച്ച കമല വധശിക്ഷ, സ്വവര്‍ഗവിവാഹം ഉള്‍പ്പെടയുള്ള വിഷയങ്ങളില്‍ ശക്തമായ നിലപാടുകളുമായി മുന്നോട്ട് പോയി. അമേരിക്കയില്‍ കറുത്ത വര്‍ഗക്കാര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളിലും അവര്‍ ശക്തമായി പ്രതികരിച്ചിരുന്നു. ഹോവാര്‍ഡ് യൂണിവേഴ്‌സിറ്റിയിലും ഹേസ്റ്റിങ്സ് ലോ കോളജിലുമായി പഠനം പൂര്‍ത്തിയാക്കി. 2003ല്‍ കാലിഫോര്‍ണിയയില്‍ ഡപ്യൂട്ടി ഡിസ്‌ട്രിക്‌ട് അറ്റോര്‍ണിയായാണ് കരിയര്‍ ആരംഭിച്ചു. പിന്നീട് സാന്‍ഫ്രാന്‍സിസ്‌കോ ഡിസ്‌ട്രിക്‌ട് അറ്റോര്‍ണി ജനറലായും സേവനം അനുഷ്‌ടിച്ചു. രണ്ട് പതിറ്റാണ്ടോളം നീണ്ട കരിയറിന് ശേഷമാണ് കമല ചരിത്ര ദൗത്യം ഏറ്റെടുക്കുന്നത്.

അമേരിക്കന്‍ ചരിത്രത്തില്‍ പ്രമുഖ കക്ഷിയുടെ സ്ഥാനാര്‍ത്ഥിയായി പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ച ആദ്യ വനിത ഹിലാരി ക്ലിന്‍റനാണ്. 2016ല്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഹിലാരി പക്ഷേ ഡൊണാള്‍ഡ് ട്രംപിന് മുന്നില്‍ പരാജയപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.