ETV Bharat / international

'ജൂണ്‍റ്റീന്ത്', ഇനി മുതല്‍ അമേരിക്കയിൽ പുതിയ ഫെഡറല്‍ അവധി ദിനം - അമേരിക്കയിലെ രണ്ടാമത്തെ സ്വാതന്ത്ര്യദിനം

ഈ വർഷം ആദ്യമാണ് ജൂണ്‍റ്റീന്ത് അവധിക്കായുള്ള നടപടികൾ ആരംഭിച്ചത്.

Juneteenth Juneteenth becomes official state holiday Juneteenth becomes official state holiday in WA Juneteenth becomes official state holiday in Washington Juneteenth becomes official state holiday in US US government Juneteenth holiday Juneteenth official state holiday Juneteenth US holiday Juneteenth holiday in US Joe Biden Juneteenth bill ജൂണ്‍റ്റീന്ത് വാർത്തകൾ അമേരിക്കയിൽ പുതിയ ഫെഡറല്‍ അവധി ദിനം അമേരിക്കയിലെ രണ്ടാമത്തെ സ്വാതന്ത്ര്യദിനം മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് ജൂനിയര്‍ ഡേ
'ജൂണ്‍റ്റീന്ത്', ഇനി മുതല്‍ അമേരിക്കയിൽ പുതിയ ഫെഡറല്‍ അവധി ദിനം
author img

By

Published : Jun 19, 2021, 10:04 PM IST

വാഷിംഗ്ടൺ: അമേരിക്കയിലെ സ്വാതന്ത്ര്യആഘോഷ ചരിത്രത്തിലേക്ക് പുതിയ അധ്യായമെഴുതി ജൂണ്‍റ്റീന്ത്. ജൂണ്‍ 19 അഥവാ ജൂണ്‍റ്റീന്ത് ഇനി മുതല്‍ ദേശീയ അവധിയായിരിക്കും. അടിമത്തത്തിന്‍റെ അവസാനത്തെ അനുസ്മരിപ്പിക്കുന്ന ജൂണ്‍റ്റീന്തിനെ ദേശീയ അവധിദിനം ആക്കുന്നതിനുള്ള നിയമനിർമ്മാണത്തിൽ പ്രസിഡന്‍റ് ജോ ബൈഡൻ ഒപ്പുവച്ചു. എല്ലാ വര്‍ഷവും ജൂണ്‍ 19 ന് അവധിയായി ആഘോഷിക്കുന്ന ജൂണ്‍റ്റീന്ത് ഇനി രാജ്യം മുഴുവന്‍ കൊണ്ടാടും.

രണ്ടാം സ്വാതന്ത്ര്യദിനം

ഈ വർഷം ആദ്യമാണ് ജൂണ്‍റ്റീന്ത് അവധിക്കായുള്ള നടപടികൾ ആരംഭിച്ചത്. 2022 മുതൽ ജൂണ്‍റ്റീന്തിനെ നിയമപരമായ ശമ്പളമുള്ള അവധി ദിനമാക്കി മാറ്റുന്നതിനുള്ള നടപടികളിൽ വാഷിംഗ്ടൺ ഗവർണർ ജയ് ഇൻസ്ലേ കഴിഞ്ഞ മാസം ഒപ്പുവച്ചിരുന്നു. 2007 ൽ നിയമസഭ ജൂണ്‍റ്റീന്തിനെ അനുസ്മരണ ദിനമായി നിശ്ചയിച്ചിരുന്നു. ഈ വര്‍ഷം ശനിയാഴ്ച അവധി വരുന്നതിനാല്‍, ഫെഡറല്‍ തൊഴിലാളികള്‍ക്ക് ജൂണ്‍ 18 ന് അവധി ലഭിക്കും.

എന്താണ് ജൂൺറ്റീന്ത്?

രാജ്യത്തിന്‍റെ ‘രണ്ടാമത്തെ സ്വാതന്ത്ര്യദിനം’ എന്ന് അറിയപ്പെടുന്ന ജൂണ്‍റ്റീന്ത് ആഭ്യന്തരയുദ്ധത്തിന്‍റെ അവസാന കാലത്തില്‍ അമേരിക്കയില്‍ അടിമകളായ ആളുകളുടെ സ്വാതന്ത്ര്യത്തെയാണ് ആഘോഷിക്കുന്നത്. 150 വര്‍ഷത്തിലേറെയായി, രാജ്യത്തുടനീളമുള്ള ആഫ്രിക്കന്‍ അമേരിക്കന്‍ കമ്മ്യൂണിറ്റികള്‍ ഈ അവധിദിനം ആചരിക്കുന്നുണ്ട്. ഇത് പ്രതീക്ഷയുടെ ആഘോഷമെന്ന പേരിലാണ് അറിയപ്പെടുന്നത്. വിമോചന പ്രഖ്യാപനത്തിന് ശേഷം തെക്കൻ സംസ്ഥാനങ്ങളിലെ അടിമകളെ മോചിപ്പിച്ച് ഏകദേശം രണ്ടര വർഷത്തിനു ശേഷമാണ് ഈ സംഭവമെന്നതും ശ്രദ്ധേയമാണ്.

Also read: 'വാക്സിന്‍ എടുക്കണം,കരുതിയിരിക്കണം'; ഡെല്‍റ്റ വകഭേദത്തില്‍ മുന്നറിയിപ്പുമായി ജോ ബൈഡന്‍

ഈ ബില്‍ ഒപ്പുവെച്ചതോടെ, 1983 ല്‍ മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് ജൂനിയര്‍ ഡേ സ്ഥാപിതമായതിനുശേഷം ആദ്യത്തെ പുതിയ ഫെഡറല്‍ അവധി ദിനമായി ജൂണ്‍റ്റീന്ത് മാറും. സിയാറ്റിലിൽ മാത്രം ആഘോഷിച്ചിരുന്ന ദിനം രാജ്യവ്യാപകമാക്കിയതിൽ സന്തോഷമുണ്ടെന്ന് നിരവധി ആഫ്രിക്കൻ വംശജർ പ്രതികരിച്ചു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.