ETV Bharat / international

യുഎസ് ഭരണകൂടത്തിന് നന്ദിയറിയിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

കൊവിഡ് രണ്ടാം തരംഗത്തില്‍ അമേരിക്ക നൽകിയ പിന്തുണയ്ക്കും ഐക്യദാർഢ്യത്തിനും നന്ദിയറിയിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ.

Jaishankar expresses gratitude to US for strong support; Blinken says US  India together in tackling COVID-19  us state secretary antony blinken  external affairs minister s jaishankar  യുഎസ് ഭരണകൂടത്തോട് നന്ദി പ്രകടിപ്പിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ  വിദേശകാര്യ മന്ത്രി എസ് ജയശങ്കർ
യുഎസ് ഭരണകൂടത്തോട് നന്ദി പ്രകടിപ്പിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ
author img

By

Published : May 29, 2021, 10:01 AM IST

വാഷിങ്ടൺ : കൊവിഡ് അതിതീവ്ര വ്യാപനത്തിൽ രാജ്യത്തിന് നൽകിയ പിന്തുണയിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണോട് നന്ദി പ്രകടിപ്പിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. പകർച്ചവ്യാധി നേരിടുന്നതിൽ ഇരു രാജ്യങ്ങളും ഒന്നിച്ചുനിന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു. അഞ്ച് ദിവസത്തെ യുഎസ് സന്ദർശനത്തിനായി എത്തിയതായിരുന്നു വിദേശകാര്യ മന്ത്രി.

Also read: കൗമാരക്കാരിൽ 100 ശതമാനം വാക്‌സിൻ ഫലപ്രദമെന്ന് മൊഡേണ

'ചർച്ച ചെയ്യാൻ ധാരാളം പ്രശ്നങ്ങളുണ്ട്. യുഎസ്-ഇന്ത്യ ബന്ധം കൂടുതൽ ശക്തമായിരിക്കുന്നു. അത് തുടരുമെന്ന ആത്മവിശ്വാസവുമുണ്ട്. ശക്തമായ പിന്തുണയ്ക്കും ഐക്യദാർഢ്യത്തിനും യുഎസ് ഭരണകൂടത്തോട് നന്ദി അറിയിക്കുന്നു'- എസ് ജയശങ്കര്‍ പറഞ്ഞു. അതേസമയം ഇരു രാജ്യങ്ങളും വെല്ലുവിളികൾ ഒരുമിച്ച് നേരിടുമെന്ന് ബ്ലിങ്കൻ പറഞ്ഞു. യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്‌ഡ് ഓസ്റ്റിനെയും ജയശങ്കർ സന്ദർശിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം കൂടുതൽ വികസിപ്പിക്കുന്നതിനെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.