വാഷിങ്‌ടൺ: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ യുഎസിലെ നാല് സൈനിക വിമാനങ്ങൾ ഇന്ത്യയിലേക്ക് വൈദ്യസഹായം എത്തിച്ചത് വീരോചിതമായ പ്രവൃത്തിയെന്ന് പ്രതിരോധ സെക്രട്ടറി ലോയ്‌ഡ് ഓസ്റ്റിൻ. നാല് വിമാനങ്ങളിലായി ഒരു മില്ല്യൺ റാപ്പിഡ് ഡയഗ്നോസ്റ്റിക് ടെസ്റ്റുകൾ, 545 ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ, 1,600,300 എൻ 95 മാസ്കുകൾ, 457 ഓക്‌സിജൻ സിലിണ്ടറുകൾ, 440 റെഗുലേറ്ററുകൾ, 220 പൾസ് ഓക്‌സിമീറ്ററുകൾ, ഒരു ഡിപ്ലോയബിൾ ഓക്‌സിജൻ കോൺസെൻട്രേഷൻ സിസ്‌റ്റം എന്നിവയാണ് ഉണ്ടായിരുന്നത്.
-
So far, we've sent 4 gray tails to India, containing 1m Rapid Diagnostic Tests, 545 Oxygen Concentrators, 1,600,300 N95 masks, 457 Oxygen cylinders, 440 regulators, 220 pulse oximeters and 1 Deployable Ox. Concentration System. It's been a heroic effort from all involved. pic.twitter.com/RJuxJ0KOOf
— Secretary of Defense Lloyd J. Austin III (@SecDef) May 5, 2021 " class="align-text-top noRightClick twitterSection" data="
">So far, we've sent 4 gray tails to India, containing 1m Rapid Diagnostic Tests, 545 Oxygen Concentrators, 1,600,300 N95 masks, 457 Oxygen cylinders, 440 regulators, 220 pulse oximeters and 1 Deployable Ox. Concentration System. It's been a heroic effort from all involved. pic.twitter.com/RJuxJ0KOOf
— Secretary of Defense Lloyd J. Austin III (@SecDef) May 5, 2021So far, we've sent 4 gray tails to India, containing 1m Rapid Diagnostic Tests, 545 Oxygen Concentrators, 1,600,300 N95 masks, 457 Oxygen cylinders, 440 regulators, 220 pulse oximeters and 1 Deployable Ox. Concentration System. It's been a heroic effort from all involved. pic.twitter.com/RJuxJ0KOOf
— Secretary of Defense Lloyd J. Austin III (@SecDef) May 5, 2021
കൂടാതെ ജൂലൈ നാലിനകം പത്ത് ശതമാനം അസ്ട്രാസെനെക്ക വാക്‌സിനുകൾ ഇന്ത്യയടക്കമുള്ള മറ്റ് രാജ്യങ്ങളിലേക്ക് അയയ്ക്കുമെന്നാണ് യുഎസ് പ്രധാനമന്ത്രി ജോ ബൈഡൻ അറിയിച്ചിരിക്കുന്നത്. അസ്ട്രാസെനെക്ക വാക്‌സിൻ ലോകമെമ്പാടും ഉപയോഗിക്കുന്നുണ്ടെങ്കിലും യുഎസിൽ ഉപയോഗിക്കുന്നതിന് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.
കൂടുതൽ വായനയ്‌ക്ക്: കാെവിഡ് വ്യാപനം; ഇന്ത്യയെ യുഎസ് സഹായിക്കുന്നുണ്ടെന്ന് ജോ ബൈഡൻ
നേരത്തേ യുഎസിൽ നിന്നും 1,000 ഓക്‌സിജൻ സിലിണ്ടറുകളും റെഗുലേറ്ററുകളും മറ്റ് മെഡിക്കൽ ഉപകരണങ്ങളും ഇന്ത്യയിലെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. കൂടാതെ യുഎസിന്‍റെ പിന്തുണയ്‌ക്ക് നന്ദി അറിയിക്കുന്നതായും ഔദ്യോഗിക വക്താവ് അരിന്ദം ബാഗ്‌ചി ട്വിറ്ററിലൂടെ അറിയിച്ചു.
കൂടുതൽ വായനയ്‌ക്ക്: യു.എസിന്‍റെ പിന്തുണയ്ക്ക് നന്ദിയറിയിച്ച് ഇന്ത്യ
രാജ്യം കൊവിഡിന്‍റെ രൂക്ഷമായ രണ്ടാം തരംഗം നേരിടുകയാണ്. കൂടാതെ ചികിത്സാ മേഖലയെ തകർക്കുകയും മുൻനിര ആരോഗ്യപ്രവർത്തകരിൽ അമിതഭാരം ചുമത്തുകയും ചെയ്യുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,82,315 പേർക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2,06,65,148 ആയി ഉയർന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിൽ രാജ്യത്ത് 34,87,229 ആക്‌ടീവ് കേസുകളാണുള്ളത്.
Also Read: ഇന്ത്യയ്ക്കുള്ള ഓക്സിജനുമായി ജർമ്മൻ സൈനിക വിമാനം പുറപ്പെട്ടു