ടെഹ്റാൻ: കൊവിഡ് 19 (കൊറോണ വൈറസ്) പടരുന്ന സാഹചര്യത്തിൽ ഇറാനിൽ ഭയം പരത്താൻ അമേരിക്ക ശ്രമിക്കുന്നുവെന്ന് പ്രസിഡന്‍റ് ഹസ്സൻ റുഹാനി. കൊവിഡ് 19 ബാധിച്ച് ഇറാനിൽ ഇതുവരെ 15 പേരാണ് കൊല്ലപ്പെട്ടത്.
വൈറസ് ബാധക്ക് മുകളിൽ അമേരിക്കയുടെ ഭയം എന്ന വൈറസിനെ വളർത്താൻ തങ്ങൾ അനുവദിക്കില്ലെന്ന് പ്രസിഡന്‍റ് ഹസ്സൻ റുഹാനി മന്ത്രിസഭ യോഗത്തിൽ പറഞ്ഞു. രോഗം പടരുന്ന വിവരം ഇറാൻ മറച്ചുവെയ്ക്കുന്നുവെന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ പ്രസ്താവനയ്ക്കാണ് ഹസ്സൻ റുഹാനിയുടെ മറുപടി. നിലവിൽ കൊറോണ ബാധിച്ച് ഇറാനിൽ 15 പേരാണ് മരിച്ചത്. ഇറാൻ ആരോഗ്യ സഹമന്ത്രിക്കടക്കം 61 പേർക്ക് രോഗം സ്ഥിരീകരിച്ചു. ചൈനയില്‍ മാത്രം മരണം 2700 കടന്നു.