ETV Bharat / international

ട്രംപിനെ കൊന്നാല്‍ 3 മില്യണ്‍ യുഎസ് ഡോളര്‍

തെക്ക് കിഴക്കന്‍ നഗരമായ കെര്‍മാന് സമീപമുള്ള കഹ്‌നൂജ് കൗണ്ടി നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള നിയംസഭാംഗമായ ഹംസെയാണ് പാരിതോഷികം പ്രഖ്യാപിച്ചത്.

author img

By

Published : Jan 22, 2020, 9:32 AM IST

Iran MP offers Rewards for killing Trump  US President Donald Trump bounty offer for Trump  Robert Wood  Ahmad Hamzeh  Major General Qasem Soleimani  ട്രംപിനെ കൊല്ലുന്നയാള്‍ക്ക് 3 മില്യണ്‍ യുഎസ് ഡോളര്‍  3 മില്യണ്‍ യുഎസ് ഡോളര്‍  റോബര്‍ട്ട് വുഡ്  അഹമ്മദ് ഹംസെ  സോളിമാനി  ബാഗ്‌ദാദ് വിമാനത്താവളം
ട്രംപിനെ കൊന്നാല്‍ 3 മില്യണ്‍ യുഎസ് ഡോളര്‍

ടെഹ്‌റാൻ: ട്രംപിനെ കൊല്ലുന്നയാള്‍ക്ക് മൂന്ന് മില്യണ്‍ യുഎസ് ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍ നിയമസഭാംഗം. വാര്‍ത്താ ഏജന്‍സി ഐഎസ്എന്‍എ ആണ് വിവരം പുറത്തു വിട്ടത്.

തെക്ക് കിഴക്കന്‍ നഗരമായ കെര്‍മാന് സമീപമുള്ള കഹ്‌നൂജ് കൗണ്ടി നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമായ ഹംസെ എന്നയാളാണ് പാരിതോഷികം പ്രഖ്യാപിച്ചത്. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന് ഒരു മാസം മുമ്പേ ലഭിക്കുന്ന ഔദാര്യമായിരിക്കും അതെന്നും അദ്ദേഹം പറഞ്ഞുവെച്ചു.

ഇറാനിലെ ഏറ്റവും ജനപ്രീതിയുള്ള ആളുകളിൽ ഒരാളും സൈനിക വിഭാഗം തലവനുമായിരുന്ന സോളിമാനി ജനുവരി മൂന്നിന് ബാഗ്‌ദാദ് വിമാനത്താവളത്തിന് പുറത്ത് യുഎസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. സോളിമാനിയുടെ മരണത്തില്‍ പ്രതിഷേധിച്ചാണ് ട്രംപിനെ കൊലപ്പെടുത്തിയാല്‍ പാരിതോഷികം വാദ്ഗാനം ചെയ്തത്. എന്നാല്‍ ഇത് പരിഹാസ്യമാണെന്ന് വാഷിങ്ടണ്‍ അംബാസിഡര്‍ റോബര്‍ട്ട് വുഡ് ജനീവയിലെ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇറാൻ ഭരണകൂടത്തിന്‍റെ തീവ്രവാദ അടിത്തറയെക്കുറിച്ച് ധാരണ നല്‍കുന്നതാണ് ഈ സംഭവമെന്നും അതില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Intro:Body:

Blank

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.