ന്യൂയേര്‍ക്ക്: പീഡന കേസില്‍ ഇന്ത്യന്‍ വംശജനെ അമേരിക്കന്‍ കോടതി ഏഴ് വര്‍ഷത്തേക്ക് തടവിന് ശിക്ഷിച്ചു. അശോക് സിംഗ് (59)നെയാണ് ശിക്ഷിച്ചതെന്ന് ക്വീന്‍ ജില്ലാ അറ്റോണി മെലിന്‍റ കാത്സ് അറിയിച്ചു. ഇരക്ക് താമസിക്കാന്‍ വീട് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് പരാതി.
2015ല്‍ ആയിരുന്നു സഭവം. ക്വീന്‍സ് ക്ഷേത്രത്തില്‍ വച്ച് പരിചയപ്പെട്ട 40കാരിയായ യുവതിയെ താമിസിക്കാന്‍ വീട് കണ്ടെത്തി നല്‍കാമെന്ന് പ്രതി വിശ്വസിപ്പിക്കുകയായിരുന്നു. ഇതോടെ ഇരുവരും ഫോണ്‍ നമ്പറുകള്‍ കൈമാറി. നാലു ദിവസങ്ങള്‍ക്ക് ശേഷം ഇവര്‍ക്ക് പുതിയ താമസ സ്ഥലം കണ്ടെത്തി നല്‍കി. പുതിയ സ്ഥലത്തേക്ക് മാറാന്‍ സഹായിക്കുകയും ചെയ്തു. ഈ ദിവസം ഇവരുടെ വീട്ടിലെത്തിയ പ്രതി സാധനങ്ങള്‍ വാങ്ങാനായി പുറത്ത് പോയി ഭക്ഷണത്തിനൊപ്പം വൈനും വാങ്ങി.
എന്നാല്‍ വൈന്‍ കുടിക്കാന്‍ ഇര വിസമ്മതിച്ചു. ഇതോടെ ഇവരെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പ്രതിയില്‍ നിന്നും രക്ഷപെട്ട ഇര വീടിന് പുറത്തിറങ്ങി പൊലീസിനെ വിളിച്ചു. ഇതോടെ സംഭവ സ്ഥലത്ത് നിന്നും പ്രതി രക്ഷപെട്ടു. ശേഷം ഇരയുടെ ഫോണിലേക്ക് വിളിച്ച പ്രതി ഇനിയൊരിക്കലും തെറ്റ് ചെയ്യില്ലെന്ന പറഞ്ഞുവെന്നുമാണ് കുറ്റപത്രം. ക്വീന്‍ സുപ്രീം കോടതി ജഡ്ജ് ജിയ മോറിസാണ് ഇയാള്‍ക്ക് ശിക്ഷ വിധിച്ചത്. ഇയാളെ ലൈംഗിക കുറ്റവാളിയായി കോടതി പ്രഖ്യാപിച്ചു.