ETV Bharat / international

ന്യൂയോര്‍ക്കില്‍ ഗാന്ധി പ്രതിമ തകര്‍ത്ത സംഭവം: അപലപിച്ച് ഇന്ത്യന്‍ വംശജര്‍ - ഗാന്ധി പ്രതിമ തകര്‍ത്തു പ്രതിഷേധം

ശനിയാഴ്‌ച മാന്‍ഹട്ടനിലെ യൂണിയന്‍ സ്‌ക്വയറിലുള്ള ഗാന്ധിയുടെ എട്ടടി ഉയരമുള്ള വെങ്കല പ്രതിമ അജ്ഞാതര്‍ തകര്‍ക്കുകയായിരുന്നു

vandalising gandhi statue in new york  indian diaspora condemn vandalism of gandhi statue  indian americans on vandalism of gandhi statue  ഗാന്ധി പ്രതിമ തകര്‍ത്തു  ന്യൂയോര്‍ക്ക് ഗാന്ധി പ്രതിമ ഇന്ത്യന്‍ വംശജര്‍  ഗാന്ധി പ്രതിമ തകര്‍ത്തു പ്രതിഷേധം  അമേരിക്ക ഗാന്ധി പ്രതിമ
ന്യൂയോര്‍ക്കില്‍ ഗാന്ധിയുടെ പ്രതിമ തകര്‍ത്ത സംഭവം: അപലപിച്ച് ഇന്ത്യന്‍ വംശജര്‍
author img

By

Published : Feb 8, 2022, 8:35 AM IST

Updated : Feb 8, 2022, 8:43 AM IST

വാഷിങ്‌ടണ്‍: അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ ഗാന്ധിജിയുടെ പ്രതിമ തകർത്തതില്‍ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യന്‍ വംശജര്‍. ലോകത്ത് നിന്ന് വിദ്വേഷം തുടച്ചുനീക്കാൻ ശ്രമിച്ച ഗാന്ധിയോടും മാർട്ടിൻ ലൂഥർ കിങിനോടുമുള്ള അനാദരവാണെന്ന് വിവിധ സംഘടനകളുടെ നേതാക്കള്‍ പറഞ്ഞു.

'എം‌എൽ‌കെയെ (മാർട്ടിൻ ലൂഥർ കിങ്) അഹിംസയുടെ പാത പിന്തുടരാന്‍ പ്രചോദിപ്പിച്ച മഹാത്മാഗാന്ധിയെ അനാദരിക്കുന്നതില്‍ എനിക്ക് കടുത്ത അസ്വസ്ഥതയുണ്ട്,' വേദിക് ഫ്രണ്ട്സ് അസോസിയേഷൻ പ്രസിഡന്‍റ് ബലഭദ്ര ഭട്ടാചാര്യ ദാസ (ബെന്നി ടിൽമാൻ) പറഞ്ഞു.

ഗാന്ധിയും അദ്ദേഹം നയിച്ച സ്വാതന്ത്ര്യ സമരവുമാണ് മാര്‍ട്ടിന്‍ ലൂതര്‍ കിങിനും അമേരിക്കൻ പൗരാവകാശ പ്രസ്ഥാനത്തിനും പ്രചോദനമായതെന്ന് അമേരിക്കൻ ഹിന്ദുസ് എഗെയിൻസ്റ്റ് ഡിഫമേഷൻ (എഎച്ച്എഡി) കൺവീനർ അജയ് ഷാ പ്രസ്‌താവനയിൽ പറഞ്ഞു.

ബ്ലാക്ക് ഹിസ്റ്ററി മാസത്തിൽ (അമേരിക്കയില്‍ ആഫ്രിക്കൻ അമേരിക്കന്‍ വംശജരുടെ നേട്ടങ്ങള്‍ ആഘോഷിക്കുന്നതിനും അമേരിക്കന്‍ ചരിത്രത്തിൽ അവരുടെ പങ്ക് തിരിച്ചറിയുന്നതിനുമായി ഫെബ്രുവരി ബ്ലാക്ക് ഹിസ്റ്ററി മാസമായി ആചരിക്കുന്നു) ഗാന്ധിയുടെ പ്രതിമ അവഹേളിക്കപ്പെട്ടത് യാദൃശ്ചികമല്ല. ഈ പ്രവൃത്തി ചെയ്‌തവരും അവരുടെ പിന്നിലുള്ളവരും മനുഷ്യാവകാശങ്ങൾ, സ്വാതന്ത്ര്യം, സമത്വം, സമാധാനം തുടങ്ങിയവ എല്ലാവര്‍ക്കുമുള്ളതാണെന്ന കാര്യം അംഗീകരിച്ചിട്ടില്ലെന്ന സന്ദേശമാണ് നൽകുന്നത്,' ഷാ പറഞ്ഞു.

ഗാന്ധിയുടെ പൂർണകായ പ്രതിമ തകർത്തു

മാന്‍ഹട്ടനിലെ യൂണിയന്‍ സ്‌ക്വയറിലുള്ള ഗാന്ധിയുടെ എട്ടടി ഉയരമുള്ള വെങ്കല പ്രതിമ ശനിയാഴ്‌ച അജ്ഞാതര്‍ തകര്‍ക്കുകയായിരുന്നു. ഗാന്ധി പ്രതിമ തകര്‍ത്തതിനെ അമേരിക്കയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അപലപിച്ചിരുന്നു. സംഭവത്തിൽ അടിയന്തര നടപടിക്ക് ഉത്തരവിട്ട കോണ്‍സുലേറ്റ് പ്രതിമ തകർത്തവർക്കെതിരെ ഉചിതമായ നടപടിയെടുക്കണമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റിനോട് ആവശ്യപ്പെട്ടു.

യുഎസിൽ ഗാന്ധി പ്രതിമ തകർക്കുന്നത് ഇതാദ്യമല്ലെന്ന് ഹിന്ദുപാക്‌ട് എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ ഉത്സവ് ചക്രവർത്തി പറഞ്ഞു. 'കഴിഞ്ഞ കുറച്ച് വർഷങ്ങളായി, തീവ്ര ഇസ്ലാമിസ്റ്റുകളുമായും ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റികളിലെ അവരുടെ അനുഭാവികളുമായും അണിനിരക്കുന്ന സംഘങ്ങള്‍ മഹാത്മാഗാന്ധിയുടെ പ്രതിമകൾ നശിപ്പിച്ചിട്ടുണ്ട്,' അദ്ദേഹം അവകാശപ്പെട്ടു.

1986 ഒക്‌ടോബര്‍ രണ്ടിന് ഗാന്ധിയുടെ 117ാം ജന്മവാര്‍ഷിക ദിനത്തോട് അനുബന്ധിച്ചാണ് ഗാന്ധിപ്രതിമ സ്ഥാപിച്ചത്. 2001ല്‍ ലാന്‍ഡ്‌സ്‌കേപ്പ് ഗാര്‍ഡനിലേക്ക് മാറ്റി സ്ഥാപിച്ച പ്രതിമ 2002ലാണ് പുനസ്ഥാപിക്കുന്നത്. നേരത്തേയും ഗാന്ധി പ്രതിമകള്‍ക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. 2021 ജനുവരിയില്‍ കാലിഫോര്‍ണിയയിലും ഗാന്ധി പ്രതിമ തകര്‍ത്തിരുന്നു. ഇന്ത്യക്ക് പുറത്ത് ഏറ്റവും കൂടുതൽ ഗാന്ധി പ്രതിമകളുള്ളത് അമേരിക്കയിലാണ്.

Read more: ന്യൂയോർക്കിൽ ഗാന്ധിയുടെ പൂർണകായ പ്രതിമ തകർത്തു ; ഞെട്ടലിൽ ഇന്ത്യൻ സമൂഹം

Last Updated : Feb 8, 2022, 8:43 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.