ന്യൂയോര്‍ക്ക്: യുക്രൈനില്‍ നിന്ന് ഇന്ത്യക്കാരെ പ്രത്യേകിച്ചും വിദ്യാര്‍ഥികളെ തിരികെയെത്തിക്കുന്നതിനാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. നിലവിലെ സാഹചര്യം സൂക്ഷ്‌മമായി നിരീക്ഷിച്ചുവരികയാണ്. ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് വിദ്യാർഥികളുടെ സുരക്ഷയിലാണ് ശ്രദ്ധ.
വിദേശകാര്യ മന്ത്രാലയത്തിന്‍റെ കൺട്രോൾ റൂം വിപുലീകരിച്ചിട്ടുണ്ട്. 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുമെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. റഷ്യ - യുക്രൈന്‍ സംഘര്‍ഷം കനത്തതോടെ യുക്രൈനിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ ഇന്ത്യ ആരംഭിച്ചിരുന്നു
നിലവിലെ സാഹചര്യം വന്‍ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ് തിരുമൂര്‍ത്തി പറഞ്ഞു. സംഭവവികാസങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച ഇന്ത്യന്‍ പ്രതിനിധി, ശ്രദ്ധാപൂർവം കൈകാര്യം ചെയ്‌തില്ലെങ്കിൽ മേഖലയുടെ സമാധാനവും സുരക്ഷയും തകർത്തേക്കാവുന്നതാണെന്നും വ്യക്തമാക്കി.
നയതന്ത്രതലത്തില്‍ സമാധാനപരമായി പ്രശ്‌നം പരിഹരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. യുക്രൈനില്‍ നിന്നുള്ള വിദ്യാർഥികള്‍ ഉൾപ്പെടെയുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും മടങ്ങിവരാൻ ഇന്ത്യ സൗകര്യമൊരുക്കുന്നുണ്ടെന്നും ഇന്ത്യന്‍ പ്രതിനിധി അറിയിച്ചു.
Also read: യുക്രൈനെ വളഞ്ഞ് റഷ്യ; കീവില്‍ നിരവധി സ്ഫോടനങ്ങള്‍