വാഷിങ്‌ടൺ: കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യ നിർണായക പങ്കാളിയാണെന്ന് യുഎസ് സഭാംഗം ഫ്രാങ്ക് പല്ലോൺ. കാലാവസ്ഥാ വൃതിയാനത്തിനായുള്ള പ്രത്യേക അമേരിക്കൻ പ്രതിനിധി ജോൺ കെറിയുടെ ഇന്ത്യ സന്ദർശനത്തെ തുടർന്നാണ് ഫ്രാങ്ക് പല്ലോൺ രംഗത്തെത്തിയത്.
ആഗോള പാരിസ്ഥിതിക വിഷയങ്ങളിൽ യുഎസ്-ഇന്ത്യ സഹകരണം ചർച്ച ചെയ്യാൻ കെറി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിൽ സന്തോഷമുണ്ടെന്നും ഫ്രാങ്ക് പല്ലോൺ ട്വീറ്റ് ചെയ്‌തു. കൂടാതെ കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യ നിർണായക പങ്കാളിയാണെന്നും അമേരിക്കൻ പ്രസിഡന്‍റ് ബൈഡന്‍റെ ഭൗമദിന ഉച്ചകോടിയിൽ ഇന്ത്യയെ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.