ലണ്ടന്‍: ആഗോള കാലാവസ്ഥാ വ്യതിയാനത്തില്‍ ഇന്ത്യക്കെതിരെ കടുത്ത വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. ഇന്ത്യയിലും ചൈനയിലും റഷ്യയിലും നല്ല വായുവോ ജലമോ ഇല്ല. ചില നഗരങ്ങളിലെത്തിയാല്‍ ശ്വസിക്കാന്‍ പോലും കഴിയില്ലെന്നും ട്രംപ് പറഞ്ഞു. മലിനമായ വായുവാണ് മുകളിലേക്ക് പോകുന്നത്. എന്നാല്‍ ഇതിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ഇവര്‍ തയ്യാറാകുന്നില്ലെന്ന് ഇന്ത്യ,ചൈന,റഷ്യ തുടങ്ങിയ രാജ്യങ്ങളെ പേരെടുത്ത് പറഞ്ഞ് ട്രംപ് കുറ്റപ്പെടുത്തി. ഇംഗ്ളണ്ടിലെ ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയാണ് ട്രംപിന്‍റെ പരാമര്‍ശം.
ലോകത്തിലെ ഏറ്റവും മലിനീകരണം ഉണ്ടാക്കുന്ന ഇന്ത്യയും ചൈനയും പോലുള്ള രാജ്യങ്ങളുടെ താല്‍പര്യം സംരക്ഷിക്കാനാണ് പാരീസ് ഉടമ്പടിയെന്നും അദ്ദേഹം ആരോപിച്ചു. നേരത്തേ പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്മാറുന്നതിന് മുമ്പും ട്രംപ് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ കുറ്റപ്പെടുത്തിയിരുന്നു.