വാഷിങ്ടണ്‍: യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് ഇംപീച്ച്മെന്‍റ്. രാജ്യത്ത് കലാപം സൃഷ്‌ടിക്കാന്‍ ശ്രമിച്ചു എന്ന കുറ്റത്തിനാണ് നടപടി. ഇത് രണ്ടാമത്തെ തവണയാണ് ട്രംപ് ഇംപീച്ച്മെന്‍റ് നേരിടുന്നത്. യുഎസ് ഹൗസില്‍ നടന്ന വോട്ടെടുപ്പില്‍ 197നെതിരെ 232 വോട്ടിന് പ്രമേയം പാസായി. ട്രംപിന്‍റെ ഇംപീച്ച്മെന്‍റ് വിചാരണ ഇനി സെനറ്റിലേക്ക് നീങ്ങും.
ആരും നിയമത്തിന് അതീതരല്ല: നാന്‍സി പെലോസി
ആരും നിയമത്തിന് അതീതരല്ലെന്ന് അമേരിക്കന്‍ ഹൗസ് സ്‌പീക്കര്‍ നാന്‍സി പെലോസി. യുഎസ് ഹൗസില്‍ ട്രംപിനെതിരെ വോട്ടെടുപ്പിന് ശേഷം പ്രതികരിക്കുകയായിരുന്നു അവര്‍. ഹൗസില്‍ നടന്ന വോട്ടെടുപ്പില്‍ 197നെതിരെ 232 വോട്ടിന് പ്രമേയം പാസായി.