ഗാന്ധിനഗര്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വ്യോമസുരക്ഷയൊരുക്കുമെന്ന് വ്യോമസേന. ട്രംപിന്റെ ഔദ്യോഗിക വിമാനവ്യൂഹമായ എയര്‍ ഫോഴ്സ് വണ്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ എത്തിയാല്‍ ഉടന്‍ സുരക്ഷ ഒരുക്കുമെന്ന് ഇന്ത്യന്‍ വ്യോമസേന അറിയിച്ചു. ട്രംപിന്റെയും ഭാര്യ മെലാനിയ ട്രംപിന്റെയും വരവിന് മുന്നോടിയായി സേനക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്കി. ഫെബ്രുവരി 24നാണ് സന്ദര്‍ശനം നടക്കുക.
ഇന്ത്യന്‍ സേനയുടെ ഭാഗമായ സുഗോയ്, മിറാജ് 2000 എന്നീ വിമാനങ്ങളാണ് സുരക്ഷയൊരുക്കുക. ഗുജറാത്ത് സര്‍ക്കാരും സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നുണ്ട്. സ്നൈപ്പേഴ്സ്, ഫയര്‍ ആന്‍ഡ് സേഫ്റ്റി, രഹസ്യ ക്യാമറകള്‍ എന്നിവയടങ്ങിയ യു.എസ് മറൈന്‍ കമാന്റോകളുടെ പ്രത്യേക വാഹനങ്ങള്‍ ഇന്ത്യയിലെത്തി.