ETV Bharat / international

യുഎസില്‍ വിലക്ക് ലംഘിച്ച് ആളുകള്‍ പള്ളിയില്‍ ഒത്തുചേര്‍ന്നു

ലൂസിയാനയിലെ ബാറ്റൺ റൂജ് നഗരത്തിലെ പള്ളിയിലാണ് 500 പേര്‍ പ്രാര്‍ഥനായോഗത്തില്‍ പങ്കെടുത്തത്. ആളുകള്‍ കൂട്ടം കൂടരുതെന്ന വിലക്ക് നിലനില്‍ക്കെയാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്.

Hundreds at church flout COVID-19 gatherings ban  COVID-19  വിലക്ക് ലംഘിച്ച് ആളുകള്‍ പള്ളിയില്‍ ഒത്തുചേര്‍ന്നു  യുഎസ്  corona in us  covid 19 latest news  covid 19 america
യുഎസില്‍ വിലക്ക് ലംഘിച്ച് ആളുകള്‍ പള്ളിയില്‍ ഒത്തുചേര്‍ന്നു
author img

By

Published : Mar 30, 2020, 9:07 AM IST

വാഷിങ്ടണ്‍: കൊവിഡ് 19 മഹാമാരി യു.എസില്‍ പടരുമ്പോള്‍ വിലക്ക് നിലനില്‍ക്കെ നൂറുകണക്കിനാളുകള്‍ പള്ളിയില്‍ ഒത്തുചേര്‍ന്നു. ലൂസിയാനയിലെ ബാറ്റൺ റൂജ് നഗരത്തിലെ പള്ളിയിലാണ് 500 പേര്‍ പ്രാര്‍ഥനായോഗത്തില്‍ പങ്കെടുത്തത്. ഇവിടെ ദിവസങ്ങള്‍ക്ക് മുന്‍പാണ് നൂറുകണക്കിനാളുകള്‍ പങ്കെടുത്ത ശവസംസ്‌കാര ചടങ്ങ് പൊലീസ് തടഞ്ഞത്. ലൂസിയാനയില്‍ മാത്രം 3300 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 140 പേര്‍ മരിച്ചു.

കഴിഞ്ഞ ഒരാഴ്‌ചക്കുള്ളില്‍ നിരോധനാജ്ഞ ലംഘിച്ചതിനെ തുടര്‍ന്ന് 300ലധികം കേസുകളാണ് പൊലീസിന് ഫയല്‍ ചെയ്യേണ്ടി വന്നത്. 1300ലധികം പേര്‍ക്കാണ് ന്യൂ ഓര്‍ലിയന്‍സില്‍ കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 73 പേര്‍ മരിച്ചു. നഗരത്തിലെ ആശുപത്രികളില്‍ വെന്‍റിലേറ്റര്‍ സൗകര്യം പരിമിതമാണെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ ന്യൂ ഓര്‍ലിയന്‍സിലെ ടൂറിസത്തിനും ഇടിവ് സംഭവിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.