ETV Bharat / international

ഹിന്ദു ക്ഷേത്രങ്ങൾ വ്യാപകമായി തകർക്കപ്പെടുന്നുവെന്ന് പാക് മനുഷ്യാവകാശ പ്രവർത്തകൻ

പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ പരിതാപകരമായ അവസ്ഥയുടെ മറ്റൊരു ഉദാഹരണമാണ് ശ്രീ റാം മന്ദിറിൽ നടന്ന ആക്രമണമെന്നും ന്യൂനപക്ഷ ഹിന്ദുക്കളുടെ വിശ്വാസത്തെച്ചൊല്ലി നിരന്തരം ആക്രമണങ്ങൾ നടക്കുന്നുവെന്നും അനില ഗുൽസാർ പറഞ്ഞു.

Hindu Temple vandalised  Temple vandalised in Pakistan  Temple in Pakistan  Kario Ghanwar area  minority community in Pakistan  Ram Mandir was vandalised  Human Rights Commission of Pakistan  ഹിന്ദു ക്ഷേത്രങ്ങൾ  പാക് മനുഷ്യാവകാശ പ്രവർത്തകൻ  ന്യൂനപക്ഷം  അനില ഗുൽസാർ
ഹിന്ദു ക്ഷേത്രങ്ങൾ വ്യാപകമായി തകർക്കപ്പെടുന്നുവെന്ന് പാക് മനുഷ്യാവകാശ പ്രവർത്തകൻ
author img

By

Published : Oct 11, 2020, 5:06 PM IST

ലണ്ടൻ: പാകിസ്ഥാനിലെ സിന്ധ് മേഖലയിൽ ഹിന്ദു ക്ഷേത്രങ്ങൾ വ്യാപകമായി തകർക്കപ്പെടുന്നുവെന്ന് ലണ്ടൻ ആസ്ഥാനമായുള്ള പാകിസ്ഥാൻ മനുഷ്യാവകാശ പ്രവർത്തകൻ അനില ഗുൽസാർ. 428 ക്ഷേത്രങ്ങൾ ഉണ്ടായിരുന്നതിൽ 20 മാത്രമാണ് അവശേഷിക്കുന്നതെന്നും ഗുൽസാർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഹിന്ദു ക്ഷേത്രങ്ങളെ ചൊല്ലിയുള്ള തർക്കത്തിൽ പാകിസ്ഥാനിലെ ശ്രീ റാം മന്ദിറിൽ നടന്ന നാശനഷ്‌ടം ചൂണ്ടിക്കാട്ടിയാണ് അനില ഗുൽസാറിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ പരിതാപകരമായ അവസ്ഥയുടെ മറ്റൊരു ഉദാഹരണമാണ് ശ്രീ റാം മന്ദിറിൽ നടന്ന ആക്രമണമെന്നും ന്യൂനപക്ഷ ഹിന്ദുക്കളുടെ വിശ്വാസത്തെച്ചൊല്ലി നിരന്തരം ആക്രമണങ്ങൾ നടക്കുന്നുവെന്നും അനില ഗുൽസാർ പറഞ്ഞു. ഹിന്ദു പെൺകുട്ടികൾ ബലാത്സംഗത്തിനിരയാകുന്നതായും നിർബന്ധിത മതപരിവർത്തനം നടത്തുന്നതായും ഗുൽസാർ പറഞ്ഞു.

അതേസമയം ഹിന്ദു, ക്രിസ്‌തീയ സമുദായങ്ങളിൽ നിന്നുള്ളവരുടെ വീടുകൾ തകർത്തതിനെ പാകിസ്ഥാൻ മനുഷ്യാവകാശ കമ്മിഷൻ അടുത്തിടെ അപലപിച്ചിരുന്നു. ഭാവൽപൂരിലെ ന്യൂനപക്ഷ ഹിന്ദു സമുദായത്തിൻ്റെ ആരാധനാലയങ്ങൾ പൊളിച്ചുമാറ്റുന്ന വീഡിയോ അടുത്തിടെ പാക് മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഇമ്രാൻ ഖാൻ സർക്കാരിലെ മന്ത്രി താരിഖ് ബഷീർ ചീമ, പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫിസർ ഷാഹിദ് ഖോഖർ എന്നിവരും വീഡിയോയിൽ ഉണ്ടായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.