ETV Bharat / international

കമല ഹാരിസ് : അമേരിക്കൻ വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത

author img

By

Published : Jan 20, 2021, 10:34 AM IST

അമേരിക്കന്‍ ചരിത്രത്തില്‍ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് എത്തുന്ന ആദ്യ ഇന്ത്യന്‍ വംശജയാണ് കമല ഹാരിസ്

US presidential election  Indian and Black American woman  US Vice President  US presidential ticket  All you need to know  VP nominee  Kamala Harris  Kamala Harris profile  Kamala Harris timeline  America's first female VP  America's first female Vice President  Kamala Harris makes history  അമേരിക്കൻ വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത  കമല ഹാരിസ്  അമേരിക്കൻ വൈസ് പ്രസിഡന്‍റ്
അമേരിക്കൻ വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത: കമല ഹാരിസ്

വാഷിങ്‌ടൺ: യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഓഫ് അമേരിക്കയുടെ വൈസ് പ്രസിഡന്‍റായി സ്ഥാനമേറ്റുകൊണ്ട് കമല ഹാരിസ് ചരിത്രം കുറിക്കുന്നു. അമേരിക്കന്‍ ചരിത്രത്തില്‍ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് എത്തുന്ന ആദ്യ ഇന്ത്യന്‍ വംശജയാണ് കമല ഹാരിസ് . ബ്രിട്ടീഷ് ജമൈക്കന്‍ വംശജനായ ഡൊണാള്‍ഡ് ഹാരിസിന്‍റെയും ഇന്ത്യക്കാരിയായ ശ്യാമള ഗോപാലന്‍റെയും മകളാണ് കമല. ട്രംപിന്‍റെ നിയമനങ്ങള്‍ക്കെതിരെയും കോടതിയിലേക്ക് അദ്ദേഹം നടത്തിയ നാമനിര്‍ദ്ദേശങ്ങള്‍ക്കെതിരെയും ചോദ്യമുയർത്തിയ കമല പ്രചാരണ വേളയിലുടനീളം അവരെ ഒരു ഡമോക്രാറ്റ് താരമാക്കി മാറ്റി.

ആഫ്രിക്കന്‍ അമേരിക്കക്കാര്‍ക്കിടയിലും പ്രത്യേകിച്ച് യുവാക്കള്‍ക്കിടയിലും ആവേശമുണര്‍ത്തുന്ന അധികാരിയായി കമലമാറും എന്നാണ് പ്രതീക്ഷ. തുടക്കത്തില്‍ തന്നെ നടത്തിയ ഒരു ട്വീറ്റിലൂടെ കമല പറഞ്ഞത് താന്‍ വോട്ട് ചെയ്യാന്‍ പോകുന്നത് “എന്‍റെ അമ്മ ശ്യാമളയെ പോലുള്ളവര്‍ക്ക് വേണ്ടിയാണ്. എന്നെയും എന്‍റെ സഹോദരിയേയുമൊക്കെ പഠിപ്പിച്ചത് അവരാണ്. നമ്മള്‍ പ്രവര്‍ത്തി പഥത്തില്‍ കൊണ്ടു വന്നാല്‍ മാറ്റങ്ങള്‍ സാധ്യമാണ് എന്നുള്ള കാര്യം എന്‍റെ അമ്മയിലൂടെ മാത്രമാണ് ഞാന്‍ മനസ്സിലാക്കിയത്,'' എന്നായിരുന്നു.

കമലയുടെ അമ്മ ശ്യാമള ഗോപാലന്‍ വെറും 19 വയസ്സ് മാത്രമുള്ളപ്പോഴാണ് ബെര്‍ക്കിലിയില്‍ എത്തുന്നത്. പൗരാവകാശ പ്രവര്‍ത്തനങ്ങള്‍ സജീവമായി തിളച്ചു മറിയുകയായിരുന്നു അക്കാലത്ത് ബെര്‍ക്കിലിയില്‍. ഇവിടെ വെച്ചാണ് അവര്‍ ജമൈക്കയില്‍ നിന്നുള്ള ഒരു സാമ്പത്തിക ശാസ്ത്ര ബിരുദ വിദ്യാര്‍ഥി ഡൊണാള്‍ഡ് ഹാരിസിനെ കണ്ടു മുട്ടുന്നത്. അവര്‍ വിവാഹിതരാവുകയും കമല, മായ എന്നിങ്ങനെ രണ്ട് പെണ്‍കുട്ടികള്‍ ജനിക്കുകയും ചെയ്തു. തന്‍റെ അത്യധികം ആവേശഭരിതമായ പൊതു വേദികളിലെ പ്രത്യക്ഷപ്പെടലുകളിലൊക്കെയും “ഭാരത മാതാവ്” എന്ന പ്രതിച്ഛായ ഉയര്‍ത്തി കാട്ടുവാന്‍ കമല ഒരിക്കലും മടിച്ചില്ല. പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്ന നാല് പേരുകളായ ട്രംപ്-പെന്‍സ്, ബൈഡന്‍-കമല എന്നിവരില്‍ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയാണ് 55കാരിയായ കമല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.