ന്യൂയോർക്: കൊവിഡ് പ്രതിസന്ധിയെ ശക്തമായി നേരിടുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ പ്രവർത്തനങ്ങളെ യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് അഭിവാദ്യം ചെയ്തു. വൈറസ് പ്രതിരോധത്തിന് ആഗോള ഐക്യദാർഡ്യം വേണമെന്ന് സെക്രട്ടറി ജനറൽ ആഹ്വാനം ചെയ്തതു.
സൗത്ത് ഏഷ്യ അസോസിയേഷൻ ഫോർ റീജിയണൽ കോർപ്പറേഷന്‍റെ (സാർക്ക്) അംഗരാജ്യങ്ങൾക്ക് ഇന്ത്യ സഹായം വാഗ്ദാനം ചെയ്യുകയും യുഎസ്, ബ്രസീൽ, ഇസ്രായേൽ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിലേക്ക് മരുന്നുകൾ അയച്ചു നൽകുകയും ചെയ്തു. കൊവിഡ് പ്രതിരോധത്തിനായി ഇന്ത്യ സൈനിക ആരോഗ്യ വിദഗ്ധരെ കുവൈത്തിലേക്കും മാലിദ്വീപിലേക്കും അയച്ചിരുന്നു. എല്ലാ രാജ്യങ്ങളും മറ്റൊരു രാജ്യത്തെ സഹായിക്കാൻ സന്നദ്ധരാകണമെന്നും ഗുട്ടറസ് പറഞ്ഞു.