സാൻ ഫ്രാൻസിസ്കോ: ട്രംപിൻ്റെ 2020 കാമ്പെയ്ൻ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്‌തു. ആപ്ലിക്കേഷനിൽ അപ്‌ഡേഷൻ ഒന്നും നടക്കാത്തതിനാലാണ് നടപടിയെന്നാണ് റിപ്പോർട്ടുകൾ. ഒക്‌ടോബർ 30നാണ് അവസാന അപ്‌ഡേഷൻ നടന്നത്.
ട്രംപ് 2020 കാമ്പെയ്‌ൻ ആപ്ലിക്കേഷൻ പ്രവർത്തന രഹിതമായിരുന്നുവെന്നും തങ്ങളുടെ ഡെവലപ്പേഴ്‌സ് പല തവണ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ഗൂഗിൾ അറിയിച്ചു. പ്രവർത്തിക്കാത്ത ആപ്ലിക്കേഷനുകൾ നീക്കം ചെയ്യുക എന്നതാണ് തങ്ങളുടെ നയം എന്നും ഗൂഗിൾ പ്ലേ സ്റ്റോർ വിശദീകരണം നൽകി. അതേസമയം ഐഒഎസിൽ ഇപ്പോഴും ആപ്ലിക്കേഷൻ ലഭ്യമാണ്.