ETV Bharat / international

അമേരിക്കയിലും ഫ്രാന്‍സിലും മരണം മൂവായിരം കടന്നു; ആഗോളമരണസംഖ്യ 37,000 കവിഞ്ഞു

12 പേര്‍ കൂടി മരിച്ചതോടെ ഇറ്റലിയില്‍ മരണ പതിനൊന്നായിരം കടന്നു. രാജ്യത്തെ വൈറസ്‌ ബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. ആഗോളതലത്തില്‍ വൈറസ്‌ ബാധിതരുടെ എണ്ണം എട്ട് ലക്ഷത്തിനോട് അടുക്കുകയാണ്.

Global Covid death update  covid latest news  corona world news  കൊറോണ വാര്‍ത്തകള്‍  കൊവിഡ് വാര്‍ത്തകള്‍  കൊറോണ ലോകവാര്‍ത്തകള്‍
അമേരിക്കയിലും ഫ്രാന്‍സിലും മരണം മൂവായിരം കടന്നു; ആഗോളമരണസംഖ്യ 37,000 കവിഞ്ഞു
author img

By

Published : Mar 31, 2020, 9:32 AM IST

വാഷിങ്ടണ്‍: ഒന്നരലക്ഷത്തിനടുത്ത് വൈറസ്‌ ബാധിതരുള്ള അമേരിക്കയിലെ കൊവിഡ് മരണം മൂവായിരം കടന്നുു. ഇന്നലെ മാത്രം 565 പേര്‍ മരിച്ച രാജ്യത്തെ ആകെ മരണസംഖ്യ 3148 ആയി. ഫ്രാന്‍സിലും സ്ഥിതി സങ്കീര്‍ണമാവുകയാണ്. 418 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 3024 ആയി. ചൈനയ്‌ക്കും, ഇറ്റലിക്കും സ്‌പെയിനിനും പിന്നാലെ ഈ രണ്ട് രാജ്യങ്ങളിലാണ് കൊവിഡ് ഏറ്റവും കൂടുതല്‍ നാശം വിതയ്‌ക്കുന്നത്. വൈറസ്‌ ബാധയില്‍ ആഗോളതലത്തില്‍ ആകെ മരണം 37,000 കടന്നിട്ടുണ്ട്. ഇന്നലെ മാത്രം 3715 മരണങ്ങളാണ് വിവിധ രാജ്യങ്ങളിലായി റിപ്പോര്‍ട്ട് ചെയ്‌തത്. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്. 812 പേര്‍ കൂടി മരിച്ചതോടെ ഇറ്റലിയില്‍ മരണം പതിനൊന്നായിരം കടന്നു. രാജ്യത്തെ വൈറസ്‌ ബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. ആകെ വൈറസ്‌ ബാധിതരുടെ എണ്ണം എട്ട് ലക്ഷത്തിനോട് അടുക്കുകയാണ്. ഇതില്‍ ഒന്നരലക്ഷത്തോളം പേര്‍ക്ക് രോഗം മാറിയിട്ടുണ്ട്. ചികിത്സയിലുള്ള അഞ്ചര ലക്ഷത്തോളം ആളുകളില്‍ മുപ്പതിനായിരത്തോളം പേരുടെ നില അതീവ ഗുരുതരമാണ്.

കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി സ്‌പെയിനിലാണ് ഇന്നലെ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്‌തത്. 913 പേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ ആകെ മരണസംഖ്യ 7716 ആയി. 88,000 പേര്‍ക്കാണ് രാജ്യത്ത് വൈറസ്‌ ബാധയുള്ളത്.ഫ്രാന്‍സിലും, അമേരിക്കയിലും മരണസംഖ്യ ഞെട്ടിക്കുന്ന തരത്തിലാണ് ഉയരുന്നത്. അമേരിക്കയില്‍ ഇന്നലെ പുതുതായി ഇരുപതിനായിരത്തോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജര്‍മനിയിലും ഇറാനിലും ബ്രിട്ടണിലും ഇന്നലെ നൂറിലധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഓസ്‌ട്രിയയിലെ ആകെ മരണസംഖ്യ നൂറ് കടന്നു. അതേസമയം നാല് പേര്‍ ഇന്നലെ മരിച്ചു. 31 പേര്‍ക്ക് മാത്രമേ പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുള്ളു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.