ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം 8,55,20,216 ആയി. ഇതില്‍ 6,04,86,965 പേര്‍ ഇതുവരെ രോഗമുക്തരായി. 18,50,941 പേരാണ് ലോകത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. അമേരിക്കയിലാണ് ഏറ്റവുമധികം കൊവിഡ് ബാധിതരുള്ളത്. ഏറ്റവും അധികം കൊവിഡ് ബാധിതരുള്ള രാജ്യങ്ങലിൽ ഇന്ത്യ രണ്ടാം സ്ഥാനത്തും ബ്രസീൽ മൂന്നാം സ്ഥാനത്തുമാണ്. 2,11,13,528 പേര്‍ക്കാണ് ഇതുവരെ അമേരിക്കയില്‍ കൊവിഡ് ബാധിച്ചത്. 3,60,078 പേര്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചു.
കഴിഞ്ഞ 24 മണിക്കൂറൽ അമേരിക്കയിൽ 300,000 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. എന്നാൽ ആ ഈ കണക്കുകളിൽ അതിശയോക്‌തി പ്രകടിപ്പിച്ച അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് സെന്‍റർ ഫോർ ഡിസീസ് കണ്‍ട്രോളിന്‍റെ രോഗികളുടെ എണ്ണം കണക്കാക്കുന്ന രീതിയെയും വിമർശിച്ചു. സംശയം തോന്നുന്ന കേസുകളെല്ലാം കൊവിഡിന്‍റെ ഗണത്തിൽപ്പെടുത്തുകയാണെന്നും വ്യാജ വാർത്തകൾ ഉണ്ടാക്കുകയാണെന്നും ട്രംപ് കുറ്റപ്പെടുത്തി. അതേ സമയം ഇതേവരെ നാല് ദശലക്ഷം വാക്‌സിനുകൾ കുത്തിവെച്ചതായി അമേരിക്ക അറിയിച്ചു.
കൊവിഡ് കണക്കുകൾ തെറ്റാണെന്ന ട്രംപിന്‍റെ അവകാശ വാദങ്ങളെ തള്ളിക്കൊണ്ട് അമേരിക്കൻ ആരോഗ്യ വിദഗ്‌ധൻ ഡോ. അന്‍റണി ഫൗസി രംഗത്ത് വന്നു. 100 ദിവസത്തിനുള്ളിൽ 100 ദശലക്ഷം വാക്‌സിനുകൾ നൽകാമെന്ന നിയുക്ത പ്രസിഡന്‍റ് ജോ ബൈഡന്‍റെ തെരഞ്ഞെടുപ്പ് വാഗ്‌ധാനം പൂർത്തീകരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ യുകെയിൽ 54,990 കൊവിഡ് കേസുകളാണ് രജിസ്റ്റർ ചെയ്‌തത്. രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 2,654,779 . കൊവിഡ് ബാധിച്ച് 454 പേർകൂടി മരിച്ചതോടെ ആകെ മരണെ 75,024 ആയി ഉയർന്നു.