ഹൈദരാബാദ്: ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം 8,39,03,231 ആയി. ഇതില്‍ 5,94,02,197 പേര്‍ ഇതുവരെ രോഗമുക്തരായി. 18,27,789 പേരാണ് ലോകത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. അമേരിക്കയിലാണ് ഏറ്റവുമധികം കൊവിഡ് ബാധിതരുള്ളത്. 2,04,45,654 പേര്‍ക്കാണ് അമേരിക്കയില്‍ കൊവിഡ് ബാധിച്ചിട്ടുള്ളത്. 3,54,215 പേര്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചു. യുകെയില്‍ റിപ്പോര്‍ട്ട് ചെയ്‌ത വകഭേദം സംഭവിച്ച കൊറോണ വൈറസ് ഫ്ലോറിഡയിലും റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയില്‍ പുതിയ കൊറോണ വൈറസ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാത്തെ സംസ്ഥാനമാണ് ഫ്ലോറിഡ.
![Global COVID-19 tracker Global Tracker Global Covid cases Global Covid pandemic Global cases of coronavirus ലോകത്ത് എട്ട് കോടി കടന്ന് കൊവിഡ് ബാധിതര്‍ കൊവിഡ് ബാധിതര്‍ ലോകത്തെ കൊവിഡ് ബാധിതര്‍](https://etvbharatimages.akamaized.net/etvbharat/prod-images/10083066_global-tracker.jpg)