ആഗോളതലത്തിലെ കൊവിഡ് കേസുകളുടെ എണ്ണം 5,59,43,622 ആയി. ലോകത്ത് ആകെ 13,43,388 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. ആഗോളതലത്തിൽ ഇതുവരെ 3,89,63,786 ൽ അധികം ആളുകളാണ് ഇതുവരെ കൊവിഡ് മുക്തരായത്. 1,16,95,711 ൽ കൂടുതൽ കൊവിഡ് കേസുകളും 2,54,255 ൽ കൂടുതൽ മരണങ്ങളും റിപ്പോർട്ട് ചെയ്ത അമേരിക്കയിലാണ് കൊവിഡ് ഏറ്റവും കൂടുതൽ ബാധിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 38,617 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇന്ത്യയുടെ ദൈനംദിന കൊവിഡ് കേസുകളിൽ നേരിയ വർധനയുണ്ടായതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. പുതിയ കേസുകളോടെ ഇന്ത്യയിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 89,12,908 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 474 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 1,30,993 ആയി. രാജ്യത്തെ സജീവ കൊവിഡ് കേസുകൾ കുറഞ്ഞ് വരികയാണ്. നിലവിൽ 4,46,805 കേസുകൾ മാത്രമാണ് ഉള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 44,739 പേർ കൂടി കൊവിഡ് മുക്തരായതോടെ ആകെ കൊവിഡ് മുക്തരായവരുടെ എണ്ണം 83,35,109ആയി. തുടർച്ചയായ പതിനൊന്നാം ദിവസമാണ് ഇന്ത്യയിൽ 50,000 ൽ താഴെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.