വാഷിംഗ്‌ടണ്‍: ലോകത്താകെ കൊവിഡ് മഹാമാരി മൂലം മരിച്ചവരുടെ എണ്ണം രണ്ടര ലക്ഷം കടന്നു. ജോണ്‍സ് ഹോപ്‌കിന്‍സ് സര്‍വകലാശാലയുടെ കണക്ക് പ്രകാരമാണിത്. ചൊവ്വാഴ്‌ച വരെ ആഗോള മരണസംഖ്യ 251,510 ആയെന്ന് സര്‍വകലാശാലയുടെ സെന്‍റര്‍ ഫോര്‍ സിസ്റ്റംസ് ആന്‍റ് എഞ്ചിനീയറിംഗ് വിഭാഗം (സിഎസ്എസ്ഇ) വെളിപ്പെടുത്തി. യുഎസില്‍ ഇതുവരെ 68,922 പേര്‍ മരിച്ചു. ലോകത്തൊട്ടാകെ കൊവിഡ് മൂലം ഏറ്റവും അധികം മരിച്ചവര്‍ യുഎസിലാണ്.
ഇറ്റലിയില്‍ ഇതുവരെ 29,079 പേരും,യുകെയില്‍ 28,809 പേരും,സ്‌പെയിനില്‍ 25,428 പേരും ഫ്രാന്‍സില്‍ 25,204 പേരും കൊവിഡ് മൂലം മരണപ്പെട്ടെന്ന് സിഎസ്എസ്ഇ കണക്കുകള്‍ പറയുന്നു. ലോകത്താകമാനം ഇന്നു രാവിലെ വരെ 3,582,469 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. കൊവിഡ് കേസുകളുടെ കാര്യത്തിലും യുഎസ് മുന്‍പില്‍ തന്നെയാണ്. 1,180,288 പേര്‍ക്കാണ് യുഎസില്‍ മാത്രം കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്.