ന്യൂയോർക്ക്: ജോർജിയയിലും ട്രംപിനെ പിന്തള്ളി ജോ ബൈഡന്‍ വിജയത്തോട് അടുക്കുന്നു. 1992ൽ ബിൽ ക്ലിന്‍റൺ ഡെമോക്രാറ്റിക് സ്ഥാനാർഥിയായി തെരഞ്ഞെടുക്കപ്പെട്ട് 28 വർഷങ്ങൾക്ക് ശേഷമാണ് ജോർജിയയിൽ ഡെേമാക്രാറ്റിക് സ്ഥാനാർഥി വിജയിക്കുന്നത്. ഇതോടെ ബൈഡന് 16 ഇലക്ടറൽ കോളജ് വോട്ടുകൾ കൂടി ലഭിക്കും. ഇതുവരെ 99 ശതമാനം വോട്ടുകളും എണ്ണിക്കഴിഞ്ഞിട്ടുണ്ട്. നിലവിൽ 917 വോട്ടുകൾക്ക് മുന്നിലാണ് ബൈഡൻ.
കൂടുതൽ വായിക്കാൻ:ട്രംപിന് തിരിച്ചടി; ജോര്‍ജിയയിലും മിഷിഗണിലും സമർപ്പിച്ച ഹർജികൾ കോടതി തള്ളി
ജോർജിയ കൂടി നേടുന്നതോടെ ഡെമോക്രാറ്റിക് പാർട്ടിക്ക് ലഭിച്ച ഇലക്ടറൽ കോളജ് വോട്ടുകൾ 269 ആകും. ഒരു ഇലക്ടറൽ കോളേജ് വോട്ട് കൂടി ലഭ്യമായാൽ ഡെമോക്രാറ്റിക് പാർട്ടിക്ക് ഭരണത്തിനാവശ്യമായ 270 വോട്ടിലേക്ക് എത്തും. റിപ്പബ്ലിക്കൻ പാർട്ടിക്ക് വലിയ സ്വാധീനമുള്ള പ്രദേശമായിരുന്നു ജോർജിയ.
കൂടുതൽ വായിക്കാൻ: ഒബാമയേക്കാൾ ജനകീയൻ; ബൈഡൻ തിരുത്തിയത് തെരഞ്ഞെടുപ്പ് ചരിത്രം