മുംബൈ: ജോര്‍ജ് ഫ്‌ളോയിഡിന്‍റെ കൊലപാതകത്തിന്‍റെ പശ്ചാത്തലത്തില്‍ വംശീയ അതിക്രമത്തിനെതിരെ കടുത്ത നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നിക് ജോനാസ്. വംശീയത, വര്‍ഗീയത , ബഹിഷ്‌കരണം എന്നിവയ്‌ക്കെതിരെ നടപടിയെടുക്കേണ്ട സമയമാണിതെന്നും താനും ഭാര്യ പ്രിയങ്കാ ചോപ്രയും യുഎസില്‍ തുല്യ അവകാശങ്ങള്‍ക്കായി പോരാടുന്ന സംഘടനകളെ സഹായിക്കുന്നുണ്ടെന്നും അമേരിക്കന്‍ ഗായകന്‍ പറഞ്ഞു. ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ളോയിഡിന്‍റെ മരണത്തില്‍ താനും പ്രിയങ്കാ ചോപ്രയും ആശങ്കാകുലരാണെന്ന് ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ അദ്ദേഹം പറഞ്ഞു. ഈ രാജ്യത്തും ലോകമെമ്പാടുമുള്ള മറ്റ് രാജ്യങ്ങളിലും നിലനില്‍ക്കുന്ന അസമത്വങ്ങള്‍ പ്രകടമാണ്. വംശീയത, വര്‍ഗീയത, ഒഴിവാക്കലുകള്‍ എന്നിവ വളരെക്കാലമായി തുടരുന്നുവെന്നും നിശബ്‌ദത പാലിക്കുന്നത് ഇത് വീണ്ടും തുടരാന്‍ അനുവദിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.
- " class="align-text-top noRightClick twitterSection" data="
">
നടപടിയെടുക്കേണ്ട സമയമാണെന്നും വംശീയക്കെതിരെ പ്രതികരിക്കാനും കറുത്ത വര്‍ഗക്കാര്‍ക്കൊപ്പം നില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വംശീയ അസമത്വങ്ങള്‍ക്കെതിരെയുള്ള പോരാട്ടങ്ങളുടെ ഭാഗമായി ഈക്വല്‍ ജസ്റ്റിസ് ഇനീഷേറ്റീവ്, അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ എന്നീ സംഘടനകള്‍ക്കാണ് താര ദമ്പതികള്‍ സംഭാവന നല്‍കിയത്. ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ടെന്നും ഞങ്ങള്‍ നിങ്ങളെ സ്നേഹിക്കുന്നുവെന്നും പറഞ്ഞ് പോസ്റ്റ് അവസാനിപ്പിച്ച നിക് ജോനാസ് ബ്ലാക്ക് ലൈവ്സ് മാറ്റര്‍, ജസ്റ്റിസ് ഫോര്‍ ജോര്‍ജ് ഫ്‌ളോയിഡ് എന്നീ ഹാഷ്‌ടാഗുകളും ഇന്‍സ്റ്റാഗ്രം പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തിരുന്നു. ജോര്‍ജ് ഫ്‌ളോയിഡ് അമേരിക്കന്‍ പൊലീസ് അതിക്രമത്തില്‍ കൊല്ലപ്പെട്ടതോടെ യുഎസിലെങ്ങും പ്രതിഷേധം ആളിക്കത്തുകയാണ്.