വാഷിംഗ്‌ടണ്‍: കൊവിഡ് വ്യാപനം തടയുന്നതിനായുള്ള വിലക്ക് ലംഘിച്ച പാസ്റ്ററെ യു.എസില്‍ അറസ്റ്റ് ചെയ്‌തു. ക്വാറന്‍റയിന്‍ വിലക്ക് ലംഘിച്ചതിനാണ് 58കാരനായ റൊണാള്‍ഡ് ഹൊവാര്‍ഡ് ബ്രൗണിനെ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഫ്ലോറിഡ സ്വദേശിയായ പാസ്റ്റര്‍ പള്ളിയില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച് പ്രാര്‍ഥന നടത്തുകയായിരുന്നു.
കൊവിഡ് 19 രോഗം ഗുരുതരമല്ലെന്ന് വിശ്വസിക്കുന്ന പാസ്റ്റര്‍ ഞായാറാഴ്‌ച പള്ളിയില്‍ ചടങ്ങ് നടത്തുകയായിരുന്നു. ഡൊണാള്‍ഡ് ട്രംപ് അനുകൂലിയായ പാസ്റ്റര്‍ വര്‍ഗീയതയും വിദ്വേഷവും പ്രചരിപ്പിക്കുന്നവരാണ് മാധ്യമങ്ങളെന്നാണ് പറയുന്നത്. അറസ്റ്റിലായ പാസ്റ്ററെ ജാമ്യത്തില്‍ വിട്ടു. തിങ്കളാഴ്‌ച വരെ ഫ്ളോറിഡയില്‍ 5400 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 63 പേര്‍ മരിച്ചു.