ETV Bharat / international

ഫെയ്‌സിബുക്കിൽ ഇനിമുതൽ പോഡ്‌കാസ്റ്റും - podcasts

ജൂണ്‍ 22 മുതൽ പോഡ്‌കാസ്റ്റ് ടാബ് ഫെയ്‌സ്ബുക്കിൽ ലഭ്യമായി തുടങ്ങുമെന്ന് കമ്പനി ആറിയിച്ചു

facebook  podcasts tab  podcasts  പോഡ്‌കാസ്റ്റ്
ഫെയ്‌സിബുക്കിൽ ഇനിമുതൽ പോഡ്‌കാസ്റ്റും
author img

By

Published : Jun 18, 2021, 2:09 AM IST

വാഷിംഗ്‌ടൺ: ഫെയ്‌സ്ബുക്ക് ന്യൂസ് ഫീഡിൽ പോഡ്‌കാസ്റ്റ് ടാബ് ഉൾക്കൊള്ളിക്കാൻ തീരുമാനം. ജൂണ്‍ 22 മുതൽ പോഡ്‌കാസ്റ്റ് ടാബ് ഫെയ്‌സ്ബുക്കിൽ ലഭ്യമായി തുടങ്ങുമെന്ന് കമ്പനി ആറിയിച്ചു. സേവനം നിലവിൽ വന്നാൽ ഉപഭോക്താക്കൾക്ക് ഫെയ്‌സ്ബുക്കിൽ തന്നെ പോഡ്‌കാസ്റ്റുകൾ കേൾക്കാനാകും.

കൂടാതെ പുതിയ പോഡ്‌കാസ്റ്റ് എപ്പിസോഡുകൾ അറിയാനുള്ള നോട്ടിഫിക്കേഷൻ, ഷെയറും കമന്‍റും ചെയ്യാനുള്ള ഓപ്ഷൻ എന്നിവയും ഫെയ്‌സ്ബുക്കിലുണ്ടാകും. ഫെയ്‌സ്ബുക്കിന്‍റെ ജനകീയത നിലനിർത്തുന്നതിന്‍റെ ഭാഗമായാണ് കമ്പനിയുടെ പുതിയ തീരുമാനം വിലയിരുത്തപ്പെടുന്നത്.

Also Read:മൈക്രോസോഫ്റ്റ് ചെയർമാനായി സത്യ നദെല്ലയെ നിയമിച്ചു

നേരത്തെ ടിക്ടോക്ക് പോലുള്ള ആപ്ലിക്കേഷനുകളുടെ സ്വാധീനം തിരിച്ചറിഞ്ഞ് ഫെയ്‌സ്ബുക്ക് റീൽ ഓപ്ഷൻ ഉൾപ്പെടുത്തിയിരുന്നു. നിലവിൽ ഗൂഗിൾ മുതൽ ഓണ്‍ലൈൻ മ്യൂസിക് ആപ്ലിക്കേഷനുകൾ വരെ പോഡ്‌കാസ്റ്റ് സേവനങ്ങൾ നൽകുന്നുണ്ട്.

എന്താണ് പോഡ്‌കാസ്റ്റ് ?

ബ്രോഡ്‌കാസ്റ്റ് എന്ന വാക്കും അപ്പിൾ ഐപോഡിന്‍റെ 'പോഡ്' എന്ന വാക്കും ചേർന്നാണ് പോഡ്‌കാസ്റ്റ് എന്ന പദം രൂപം കൊണ്ടത്. ഓഡിയോ രൂപത്തിലുള്ള വിനോദ- വിജ്ഞാന പരിപാടികളാണ് പോഡ്‌കാസ്റ്റുകൾ. ചുരുക്കിപ്പറഞ്ഞാൽ റേഡിയോയിലൂടെ നമ്മൾ ആസ്വദിച്ചുകൊണ്ടിരുന്ന പരിപാടികളുടെ ഒരു പുതു അവതാരം.

വിവിധ വിഷയങ്ങളിൽ നിരവധി പോഡ്‌കാസ്റ്റുകളാണ് ഇന്ന് പുറത്തിറങ്ങുന്നത്. പ്രമുഖരുടെ അഭിമുഖങ്ങൾ തൊട്ട് വിവിധ വിഷയങ്ങളിലെ വിദഗ്‌ധരുടെ ക്ലാസുകൾ വരെ പോഡ്‌കാസ്റ്റ് രൂപത്തിൽ ലഭ്യമാണ്. കണ്ണിന് വിശ്രമം കൊടുത്ത് ഹെഡ്ഫോണ്‍ കുത്തിയോ സ്പീക്കറിലോ ഒക്കെ നിങ്ങൾക്ക് പോഡ്‌കാസ്റ്റ് ആസ്വദിക്കാം.

പോഡ്‌കാസ്റ്റർ

പോഡ് കാസ്റ്റ് ചെയ്യുന്ന ആളുകളെ പോഡ്‌കാസ്റ്റർ എന്നു വിളിക്കാം. നിരവധി പത്ര മാധ്യമ സ്ഥാപനങ്ങൾക്കെല്ലാം ഇന്ന് പോഡ്‌കാസ്റ്റ് ചാനലുകൾ ഉണ്ട്. നിങ്ങൾക്ക് സമൂഹത്തോട് ഏതെങ്കിലും വിഷയത്തെക്കുറിച്ച് സംസാരിക്കാനുണ്ടോ..? കഥയോ കവിതയോ അക്കാദമിക്കോ എന്‍റർടെയ്‌ൻമെന്‍റോ എന്തു വിഷയവുമാകട്ടെ നല്ലൊരു വോയ്‌സ് റെക്കോർഡർ ഉണ്ടെങ്കിൽ നിങ്ങൾക്കുമാവാം ഒരു പോഡ്‌കാസ്റ്റർ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.