ETV Bharat / international

പേരുമാറ്റാന്‍ ഫേസ്ബുക്ക് ; പ്രഖ്യാപനം അടുത്തയാഴ്‌ച - ഫേസ്ബുക്ക് പേര് മാറുന്നു

ഒക്ടോബര്‍ 28 ന് കമ്പനിയുടെ വാര്‍ഷിക യോഗത്തില്‍ ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പുതിയ പേര് പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്

Facebook  Facebook news  Facebook rebrand news  ഫേസ്ബുക്ക്  ഫേസ്ബുക്ക് വാര്‍ത്ത  ഫേസ്ബുക്ക് പേര് മാറുന്നു  ഫേസ്ബുക്ക് പേര് മാറുന്നു വാര്‍ത്ത
പേര് മാറ്റത്തിനൊരുങ്ങി ഫേസ്ബുക്ക്; പുതിയ പേര് അടുത്ത ആഴ്ച്ച
author img

By

Published : Oct 21, 2021, 11:10 AM IST

ന്യൂഡല്‍ഹി : പേര് മാറ്റത്തിനൊരുങ്ങി സമൂഹ മാധ്യമ ഭീമനായ ഫേസ്ബുക്ക്. കമ്പനിയുടെ ബ്രാന്‍ഡ് ബില്‍ഡിങ്ങിന്‍റെ ഭാഗമായാണ് നടപടിയെന്ന് പ്രശസ്‌ത ടെക്ക് ബ്ലോഗായ ദി വെര്‍ജ് റിപ്പോര്‍ട്ട് ചെയ്യുന്നു. മെറ്റവേയര്‍ മാതൃകയിലാകും പുതിയ പേരും മാറ്റവുമെന്നാണ് പുറത്തുവരുന്ന വിവരം. ഒക്ടോബര്‍ 28 ന് കമ്പനിയുടെ വാര്‍ഷിക യോഗത്തില്‍ ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പുതിയ പേര് പ്രഖ്യാപിക്കുമെന്നാണ് വിവരം.

Also Read: പോസ്റ്റുകള്‍ പരിധിവിട്ടാല്‍ ഫേസ്ബുക്കില്‍ നിന്ന് പുറത്താകും ; കര്‍ശന നടപടിക്ക് കമ്പനി

സാമൂഹ്യ മാധ്യമങ്ങളെ അടുത്ത തലമുറ ടെക്നോളജികളിലേക്ക് മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പേരുമാറ്റമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഇന്‍സ്റ്റഗ്രാം ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ് തുടങ്ങിയ കമ്പനികള്‍ ഫേസ്ബുക്കിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ പുതിയ കമ്പനി വരുന്നതോടെ ഇവയെല്ലാം മാതൃകമ്പനിയുടെ കീഴില്‍ വരാനാണ് സാധ്യത.

സാമൂഹ്യ മാധ്യമങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ബിസിനസ് വളര്‍ത്തുക എന്ന ലക്ഷ്യവും കമ്പനിക്കുണ്ട്. എന്നാല്‍ പേര് മാറ്റം അടക്കമുള്ള കാര്യങ്ങളില്‍ ഫേസ് ബുക്ക് ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഫേസ്ബുക്ക് ആപ്പിന്‍റ പേര് മാറാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.