സാൻ ഫ്രാൻസിസ്കോ: ബ്ലാക്ക് ലീവ്സ് മാറ്റർ സംബന്ധിച്ച് സഹപ്രവർത്തകനോട് പിന്തുണ ആവശ്യപ്പെട്ട ഫേസ്ബുക്ക് ജീവനക്കാരനെ അധികൃതർ പുറത്താക്കി.
ഫേസ്ബുക്ക് വികസിപ്പിച്ച ഓപ്പൺ സോഴ്‌സ് വെബ്‌സൈറ്റിൽ ബ്ലാക്ക് ലീവ്സ് മാറ്റർ ബാനർ ചേർക്കാനാണ് പുറത്താക്കപ്പെട്ട ബ്രാൻഡൻ ഡെയ്ൽ സഹപ്രവർത്തകനോട് ആവശ്യപ്പെട്ടത്. തുടർന്ന് തന്നെ ജോലിയിൽ നിന്ന് പുറത്താക്കിയതായി ഡെയ്‌ൽ ട്വീറ്റ് ചെയ്തു. താൻ ആവശ്യപ്പെട്ടതിലും തന്റെ നിലപാടിലും ഇപ്പോഴും ഉറച്ചുനിൽക്കുന്നതായും ഡെയ്‌ൽ കുറിച്ചു.
അക്രമത്തെ മഹത്വവത്കരിക്കുന്ന തരത്തിൽ യുഎസ് പ്രസിഡന്‍റ് വിവാദ പരാമർശങ്ങൾ പോസ്റ്റ് ചെയ്തിട്ടും അതിൽ എല്ലാം തന്നെ നിഷ്‌ക്രിയത്വം പാലിച്ച സുക്കർബർഗ് നിലപാടിനെതിരെ അനേകം ജീവനക്കാർ രംഗത്തുവന്നിരുന്നു.
ലോകമാകെ പ്രതിഷേധമുയർത്തിയ വിഷയത്തിൽ ഫേസ്ബുക്ക് സ്വീകരിച്ച മൃദുലമായ സമീപനത്തെത്തുടർന്ന് നിരവധി പേർ രാജി സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.