വാഷിംഗ്‌ടണ്‍: യുഎസില്‍ രാഷ്‌ട്രീയ പരസ്യങ്ങള്‍ക്കുള്ള വിലക്ക് ഒരു മാസം കൂടി നീട്ടി ഫേസ്ബുക്ക്. തെരഞ്ഞെടുപ്പിലെ തോല്‍വി അംഗീകരിക്കാതെ ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുപ്പ് ക്രമക്കേട് ഉന്നയിക്കുന്ന അവസരത്തിലാണ് ഫേസ്ബുക്കിന്‍റെ നീക്കം. തെറ്റായ വിവരങ്ങള്‍ ഫേസ്ബുക്കിലൂടെ പ്രചരിക്കുന്നത് തടയാനാണ് നടപടി.
തെരഞ്ഞെടുപ്പിനെ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി താല്‍കാലികമായി യുഎസിലെ രാഷ്‌ട്രീയ പരസ്യങ്ങള്‍ നല്‍കുന്നത് നിര്‍ത്തിവെക്കുന്നതായി ഫേസ്ബുക്ക് പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു. തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് ആശയക്കുഴപ്പങ്ങള്‍ ഉണ്ടാകാതിരിക്കാനായി ഫേസ്ബുക്ക് നിരവധി പോളിസികള്‍ പുറത്തിറക്കിയിട്ടുണ്ടെന്നും കമ്പനിയുടെ പ്രസ്‌താവനയില്‍ പറയുന്നു. യുഎസ് തെരഞ്ഞെടുപ്പ് പ്രക്രിയയെ ചോദ്യം ചെയ്യുന്ന പരസ്യങ്ങള്‍ ഫേസ്ബുക്ക് ഒക്‌ടോബറില്‍ തന്നെ നിരോധിച്ചിരുന്നു.