ETV Bharat / international

രാഷ്ട്രീയ നേതാക്കളുടെ പ്രസംഗങ്ങള്‍ നിരീക്ഷിക്കാന്‍ ഫേസ്ബുക്ക്

author img

By

Published : Sep 25, 2019, 3:53 PM IST

പ്രസംഗങ്ങളുടെയും പരസ്യങ്ങളുടെയും മറ്റ് ഇടപെടലുകളുടെയും നിരീക്ഷണത്തിനായി വാര്‍ത്താ ഏജന്‍സികളെ ഏര്‍പ്പെടുത്തി.

ഫേസ്ബുക്ക്

സാന്‍ഫ്രാന്‍സിസ്കോ: രാഷ്ട്രീയ നേതാക്കള്‍ നടത്തുന്ന പ്രസംഗങ്ങള്‍ നിരീക്ഷിക്കാനൊരുങ്ങി ഫേസ്ബുക്ക്. ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം ഫേസ്ബുക്ക് നടത്തിയത്. കള്ളങ്ങള്‍ പ്രചരിപ്പിച്ച് വോട്ട് നേടുന്ന രീതിക്ക് തടയിടാനായാണ് നടപടി. 2020ല്‍ യുഎസില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് ഫേസ്ബുക്കിന്‍റെ നീക്കം. എഎഫ്പി തുടങ്ങിയ വാര്‍ത്താ എജന്‍സികളെയാണ് പ്രസംഗങ്ങളുടെയും പരസ്യങ്ങളുടെയും മറ്റ് ഇടപെടലുകളുടെയും നിരീക്ഷണത്തിനായി ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഫേസ്ബുക്കിന്‍റെ ഗ്ലോബല്‍ ആഫേഴ്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വൈസ് പ്രസിഡന്‍റും നിക്ക് ക്ലഗ് പറഞ്ഞു.

രാഷ്ട്രീയ നേതാക്കളുടെ പ്രസംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവ നിരീക്ഷണങ്ങള്‍ക്ക് ശേഷമെ പുറത്ത് വിടു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2020ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. സാമൂഹ്യ മാധ്യമങ്ങള്‍ വഴി യഥാര്‍ഥമല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയുക ശ്രമകരമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കള്ളങ്ങള്‍ പ്രചരിക്കുന്നതില്‍ സാമൂഹ്യ മാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്ന് യു.എസ് പ്രഡിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് കുറ്റപ്പെടുത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങള്‍ മുന്നില്‍ കണ്ടാണ് ഫേസ്ബുക്കിന്‍റെ പുതിയ തീരുമാനം.

Intro:Body:

https://www.etvbharat.com/english/national/international/america/facebook-exempts-political-speech-from-fact-checking/na20190925133007071

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.