ETV Bharat / international

കശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാമെന്ന് ട്രംപ്; മോദി സഹായം അഭ്യര്‍ത്ഥിച്ചുവെന്നും വെളിപ്പെടുത്തൽ - ഇന്ത്യ-പാകിസ്ഥാന്‍

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ ഒരു മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഇതുവരെ അനുവദിച്ചിരുന്നില്ല. എന്നാല്‍ പാകിസ്ഥാന്‍ യുഎന്നില്‍ അടക്കം പുറത്തുനിന്നുള്ള ഇടപെടല്‍ ആവശ്യപ്പെട്ടു

കശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാമെന്ന് ട്രംപ്; മോദി സഹായം അഭ്യര്‍ത്ഥിച്ചുവെന്നും വെളിപ്പെടുത്തൽ
author img

By

Published : Jul 23, 2019, 5:41 AM IST

Updated : Jul 23, 2019, 1:27 PM IST

വാഷിംഗ്ടണ്‍: കശ്‍മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി വൈറ്റ് ഹൗസില്‍ വച്ച് നടന്ന കൂടിക്കാഴ്ചക്ക് ശേഷമാണ് ട്രംപിന്‍റെ പ്രഖ്യാപനം. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സഹായം അഭ്യര്‍ത്ഥിച്ചതായും തനിക്ക് മധ്യസ്ഥനാവുന്നതില്‍ സന്തോഷമേയുള്ളൂ എന്നും ട്രംപ് പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കശ്മീരിലെ സ്ഥിതി വളരെ വളഷാണെന്നും രണ്ട് രാജ്യങ്ങള്‍ക്കിടയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അമേരിക്കയ്ക്ക് ഇടപെടാന്‍ കഴിയുമെങ്കില്‍ ഇടപെടാമെന്നുമാണ് ട്രംപ് മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞത്. കഴിഞ്ഞ മാസം ജപ്പാനിലെ ഒസാക്കയില്‍ ജി 20 ഉച്ചകോടിക്കിടെ മോദിയും ട്രംപും കണ്ടിരുന്നു.

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ ഒരു മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഇതുവരെ അനുവദിച്ചിരുന്നില്ല. എന്നാല്‍ പാകിസ്ഥാന്‍ യുഎന്നില്‍ അടക്കം പുറത്തുനിന്നുള്ള ഇടപെടല്‍ ആവശ്യപ്പെട്ടു. ട്രംപിന്‍റെ പ്രസ്താവനകളോട് വിദേശകാര്യമന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല. ട്രംപ്- ഇമ്രാൻ കൂടിക്കാഴ്ചയിൽ പാകിസ്ഥാനും അമേരിക്കയും തമ്മിലുള്ള വ്യാപാര മേഖലയിലെ സഹകരണവും തെക്കേ ഏഷ്യയിലും അഫ്ഗാനിസ്ഥാനിലും സമാധാനം പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യുമെന്ന് പാക് വാര്‍ത്താ വിനിമയ മന്ത്രാലയം ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യ-പാക് പ്രശ്നങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ വഴി പരിഹരിക്കപ്പെടണമെന്ന യുഎസിന്‍റെ ദീര്‍ഘകാല നയത്തില്‍ നിന്നുള്ള വ്യതിചലനമായാണ് ട്രംപിന്‍റെ ഈ വാഗ്ദാനത്തെ കരുതപ്പെടുന്നത്.

Intro:Body:KL_KNR_01_21.07.19_DyFi_KL10004Conclusion:
Last Updated : Jul 23, 2019, 1:27 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.