ETV Bharat / international

ഇന്തോ-പസഫിക് മേഖലയിൽ ചൈനീസ് ആധിപത്യം കുറയ്ക്കും - ജപ്പാൻ

2021 മാർച്ചിൽ ജപ്പാൻ, ഓസ്‌ട്രേലിയ, ഇന്ത്യ എന്നിവരുമായി വെർച്വൽ ലീഡർ ലെവൽ മീറ്റിംഗ് വിളിച്ചുകൊണ്ട് ബൈഡൻ ഭരണകൂടം ക്വാഡിനെ അംഗീകരിച്ചു.

Distrust of China's role in Indo-Pacific region has consolidated Quad: CRS report  China  Indo-Pacific region  Quad  ഇന്തോ-പസഫിക് മേഖലയിൽ ചൈനീസ് ആധിപത്യം കുറക്കാന്‍ ശ്രമിക്കുമെന്ന് ക്വാഡില്‍ തീരുമാനം  ഇന്തോ-പസഫിക് മേഖല  ചൈനീസ് ആധിപത്യം  ക്വാഡ്  ജപ്പാൻ  ഓസ്‌ട്രേലിയ  ഇന്ത്യ  ജപ്പാൻ  യുഎസ്
ഇന്തോ-പസഫിക് മേഖലയിൽ ചൈനീസ് ആധിപത്യം കുറക്കാന്‍ ശ്രമിക്കുമെന്ന് ക്വാഡില്‍ തീരുമാനം
author img

By

Published : Apr 9, 2021, 9:14 AM IST

വാഷിങ്ടണ്‍: ഇന്തോ-പസഫിക് മേഖലയിൽ ബെയ്ജിങിന്‍റെ പങ്കിനെക്കുറിച്ചെ അവിശ്വാസം ഓസ്ട്രേലിയ, ഇന്ത്യ, ജപ്പാൻ, യുഎസ് എന്നി രാജ്യങ്ങളടങ്ങിയ ക്വാഡിനെ ശക്തിപ്പെടുത്തി. സ്വതന്ത്ര കോൺഗ്രസ് റിസർച്ച് സർവീസ് അതിന്‍റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ, 2017ൽ ട്രംപ് ഭരണകൂടം സുരക്ഷാ സംഭാഷണം വികസിപ്പിക്കാനുള്ള ശ്രമവും പുതുക്കിയിട്ടുണ്ട്.

സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നതിനുള്ള ഒരു പൊതുവേദി ഉള്ള നാല് രാജ്യങ്ങളുടെ കൂട്ടായ്മയാണ് ക്വാഡ്. നാവിഗേഷനും മേഖലയിലെ ഇത് പൗരന്‍മാര്‍ക്കിടയില്‍ ജനാധിപത്യ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. 2021 മാർച്ചിൽ ജപ്പാൻ, ഓസ്‌ട്രേലിയ, ഇന്ത്യ എന്നിവരുമായി വെർച്വൽ ലീഡർ ലെവൽ മീറ്റിങ് വിളിച്ചുകൊണ്ട് ബൈഡൻ ഭരണകൂടം ഈ സംരംഭത്തെ അംഗീകരിച്ചു.

ഈ ഉച്ചകോടിയിൽ നേതാക്കൾ സംയുക്തമായി കൊവിഡ് വാക്സിന്‍റെ ലഭ്യത വര്‍ധിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തു. 2022 അവസാനത്തോടെ തെക്കുകിഴക്കൻ ഏഷ്യയിലേക്കും ഇന്തോ-പസഫിക്കിലേക്കും ഒരു ബില്യൺ ഡോസ് വാക്സിനുകള്‍ വിതരണം ചെയ്യുമെന്ന ദാരണയിലെത്തി.

ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും പാരീസ് കരാർ ശക്തിപ്പെടുത്തുന്നതിനുമായി ഒരുമിച്ച് പ്രവർത്തിക്കുമെന്നും ഉച്ചകോടിയില്‍ തീരുമാനിച്ചു. ഓസ്‌ട്രേലിയയുമായും ഇന്ത്യയുമായും ഉഭയകക്ഷി സുരക്ഷാ ബന്ധം സ്ഥാപിക്കുന്നതിന് ജപ്പാനാണ് പിന്‍തുണ നല്‍കിയത്. കഴിഞ്ഞ ദശകത്തിൽ ജപ്പാൻ ഓസ്‌ട്രേലിയയുമായുള്ള പ്രതിരോധ ബന്ധം കൂടുതൽ ശക്തമാക്കി. അമേരിക്ക, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾക്കിടയിൽ ത്രിരാഷ്ട്ര സഹകരണം നടത്താനുള്ള അമേരിക്കയുടെ പ്രോത്സാഹനത്തെ ടോക്കിയോയും സിയോളും പലപ്പോഴും എതിർക്കുന്നു. യുഎസ് സൈന്യവുമായി സുരക്ഷാ അഭ്യാസങ്ങൾ വർദ്ധിപ്പിക്കുന്നതിന് ജപ്പാനിലെ സ്വയം പ്രതിരോധ സേനയ്ക്ക് ക്വാഡ് മറ്റൊരു വേദി ഒരുക്കുന്നുണ്ട്.

അതേസമയം തായ്‌വാന് സൈനികമായ പിന്തുണ വർദ്ധിപ്പിക്കുമെന്ന സൂചനയും അമേരിക്ക നല്‍കുന്നു. ചൈനയുടെ നിരന്തരമായ ഭീഷണിക്കെതിരെ തായ്‌വാന് തണലായി അമേരിക്കൻ സൈനിക സഹായം എന്നും നൽകുമെന്നാണ് ജോ ബൈഡൻ ഭരണകൂടം വ്യക്തമാക്കിയിരിക്കുന്നത്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റെ വക്താവ് നെഡ് പ്രൈസാണ് തായ്വാന് വേണ്ടി അമേരിക്കയുടെ പ്രതിരോധനയത്തിൽ മാറ്റമില്ലെന്ന് അറിയിച്ചിരിക്കുന്നത്. ചൈനയ്‌ക്കെതിരെ സ്വയം പിടിച്ചുനിൽക്കാൻ യാതൊരു ഭയവുമില്ലെന്ന് തായ്‌വാൻ വിദേശകാര്യമന്ത്രി ജോസഫ് വൂ പ്രസ്താവന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്ക പിന്തുണ ഒരിക്കൽകൂടി ഉറപ്പിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച ചൈനയുടെ യുദ്ധവിമാനങ്ങൾ തായ് വാൻ അതിർത്തിയി ലംഘിച്ച് പറന്നിരുന്നു. ഒപ്പം വിമാനങ്ങളെ തകർക്കാൻ ശേഷിയുള്ള സേനാ വ്യൂഹത്തെ ചൈന തായ്വാന് സമീപം ചൈനക്കടലിൽ വിന്യസിച്ചിരിക്കുകയാണ്.

തായ്‌വാന് പുറമേ പസഫിക്കിലെ ഫിലിപ്പീൻസിന് നേരെയുള്ള ചൈനയുടെ കടന്നു കയറ്റത്തേയും തടയാൻ ബാധ്യതയുണ്ടെന്നും അമേരിക്ക വ്യക്തമാക്കി. പസഫിക് മേഖലയെ ഇന്തോ-പസഫിക് മേഖലയെന്ന നിലയിൽ വിശാലമാക്കിക്കൊണ്ടാണ് ക്വാഡ് സഖ്യരൂപീകരണം നടന്നിരിക്കുന്നത്. ഈ സഖ്യത്തിന്റെ മേഖലയിലെ എല്ലാ സുഹൃദ് രാജ്യങ്ങളേയും സംരക്ഷിക്കുമെന്നും നെഡ്‌പ്രൈസ് വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.