വാഷിങ്‌ടൺ: കാലിഫോർണിയയിലെ ഡിസ്‌നി അഡ്വഞ്ചർ പാർക്ക് അനിശ്ചിതകാലത്തേക്ക് അടച്ചു. കൊവിഡ് അനിയന്ത്രിതമായി വർധിക്കുന്ന സാഹചര്യത്തിൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടാനാണ് പാർക്ക് അധികൃതരുടെ തീരുമാനം. ആയിരക്കണക്കിന് ജീവനക്കാരെ തിരിച്ചെടുത്ത് പാർക്ക് വീണ്ടും തുറക്കാനിരിക്കെയാണ് പുതിയ തീരുമാനം. സർക്കാരിൽ നിന്ന് അനുമതി ലഭിക്കുന്നതുവരെ പാർക്കുകളും റിസോർട്ട് ഹോട്ടലുകളും തുറക്കില്ലെന്ന് പാർക്ക് അധികൃതർ അറിയിച്ചു. സർക്കാർ മാർഗനിർദേശങ്ങൾ നൽകുന്നതിനനുസരിച്ച് വീണ്ടും തുറക്കുന്ന തീയതി അറിയിക്കുമെന്നും അധികൃതർ പറഞ്ഞു., ഡിസ്‌നിലാൻഡ് റിസോർട്ടിന്‍റെ ഭാഗമായ ഡൗൺടൈം ഡിസ്‌നി ഷോപ്പിംഗ് ആൻഡ് ഡൈനിംഗ് ഡിസ്ട്രിക്റ്റ് ജൂലൈ ഒമ്പതിന് വീണ്ടും തുറക്കും. കൊവിഡ് മൂലം ഡിസ്‌നിലാന്‍റും, വാൾട്ട് ഡിസ്‌നി വേൾഡും മാർച്ച് പകുതി മുതൽ അടച്ചു. ഫ്ലോറിഡ തീം പാർക്കും, റിസോർട്ടും അടുത്ത മാസം വീണ്ടും തുറക്കുന്നതിന് സംസ്ഥാന, പ്രാദേശിക അനുമതി ലഭിച്ചുവെന്നും അധികൃതർ വ്യക്തമാക്കി.
കാലിഫോർണിയയിലെ ഡിസ്‌നി അഡ്വഞ്ചർ പാർക്ക് അടച്ചു - california
സർക്കാരിൽ നിന്ന് അനുമതി ലഭിക്കുന്നതുവരെ പാർക്കുകളും റിസോർട്ട് ഹോട്ടലുകളും തുറക്കില്ലെന്ന് ഡിസ്‌നി അഡ്വഞ്ചർ പാർക്ക് അധികൃതർ അറിയിച്ചു