വാഷിങ്‌ടണ്‍: ഫ്ലോറിഡയിൽ മയാമി ബീച്ചിന് സമീപത്തുള്ള ഷാംപ്ളെയിൻ ടവേഴ്സ് കൊണ്ടോ കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം 86 ആയെന്ന് മിയാമി ഡെയ്‌ഡ് കൗണ്ടി മേയർ ഡാനിയേല ലീവൈൻ കാവ അറിയിച്ചു. 79 മൃതദേഹങ്ങൾ കെട്ടിടാവശിഷ്ടങ്ങളുടെ ഇടയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ടെന്നും ഇതിൽ 62 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കാവ അറിയിച്ചു.
READ MORE: ഫ്ലോറിഡയിൽ കെട്ടിടം തകർന്ന സംഭവം; 14 മൃതദേഹം കൂടി കണ്ടെത്തി
തകർന്ന ഷാംപ്ളെയിൻ ടവേഴ്സ് കൊണ്ടോ കെട്ടിടത്തിന്‍റെ ശേഷിച്ച ഭാഗങ്ങൾ സ്‌ഫോടക വസ്‌തുക്കൾ ഉപയോഗിച്ച് ഞായറാഴ്ച പൊളിച്ച് നീക്കിയിരുന്നു. തുടര്‍ന്ന് നിര്‍ത്തിവച്ച തെരച്ചില്‍ പുനരാരംഭിച്ചപ്പോഴാണ് കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തത്.
ജൂൺ 24ന് പുലർച്ചെ 1.30 നാണ് മയാമി ബീച്ചിന് സമീപമുള്ള സർഫ്‌സൈഡ് ടൗണിൽ കോളിൻസ് അവന്യൂവിലുള്ള ഷാംപ്‌ളെയിൻ ടവർസ് ഭാഗികമായി തകർന്നുവീണത്. 12 നിലകളുള്ള കോപ്ലക്സിലെ 136 യൂണിറ്റുകളിൽ പകുതിയോളം ആണ് തകർന്നു വീണത്. അപകടകാരണം ഇനിയും വ്യക്തമല്ല.
READ MORE: ഫ്ലോറിഡയിൽ കെട്ടിടം തകർന്ന സംഭവം; അവശേഷിക്കുന്ന ഭാഗങ്ങൾ പൊളിച്ചുമാറ്റും
40 വർഷം പഴക്കമുള്ള കെട്ടിടം കുറെ വർഷമായി അൽപാൽപം താഴുന്നുണ്ടായിരുന്നുവെന്നു വിദഗ്‌ധ പരിശോധനയിൽ കണ്ടെത്തിയിരുന്നു. കടൽത്തീരമായതിനാൽ തുരുമ്പ് സാധ്യത കൂടുതലുണ്ട്. സര്‍ക്കാര്‍ പരിശോധന കഴിഞ്ഞ് പ്രവർത്തനാനുമതി ലഭിച്ചതിന് തൊട്ടടുത്ത ദിവസമാണ് അപകടമുണ്ടായത്.