ETV Bharat / international

World Covid Death | ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 60ക്ഷം കവിഞ്ഞതായി റിപ്പോര്‍ട്ട് - ലോകത്തെ കൊവിഡ് രോഗികള്‍

ലോകരാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെല്ലാം പിന്‍വലിച്ച് തുടങ്ങിയിട്ടുണ്ട്

Death toll surpasses 6 million for pandemic now in 3rd year  World covid Death  covid update world  ലോകത്ത് കൊവിഡ് മരണം  ലോകത്തെ കൊവിഡ് കണക്ക്  ലോകത്തെ കൊവിഡ് രോഗികള്‍  Death toll surpasses Six million
World covid Death | ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 60ക്ഷം കവിഞ്ഞതായി റിപ്പോര്‍ട്ട്
author img

By

Published : Mar 7, 2022, 5:35 PM IST

ബാങ്കോക്ക് : ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ (World covid death) എണ്ണം 60 ലക്ഷം കവിഞ്ഞതായി റിപ്പോര്‍ട്ട്. ജോൺസ് ഹോപ്‌കിന്‍സ് യൂണിവേഴ്‌സിറ്റിയാണ് കണക്ക് പുറത്തുവിട്ടത്. മഹാമാരി കണ്ടുപിടിക്കപ്പെട്ടിട്ട് മൂന്ന് വര്‍ഷം കഴിയുമ്പോഴും ഇപ്പോഴും പല രാജ്യങ്ങളും കൊവിഡില്‍ നിന്നും മുക്തരായിട്ടില്ല.

അതേസമയം ലോകരാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെല്ലാം പിന്‍വലിച്ച് തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ നാല് മാസത്തിനിടെ ഒരു ലക്ഷം പേരാണ് ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. എന്നാല്‍ മുമ്പത്തെ സാഹചര്യത്തെ അനുസരിച്ച് നോക്കുമ്പോള്‍ മരണ നിരക്ക് മന്ദഗതിയിലായിട്ടുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

അതേസമയം പസഫിക് ദ്വീപുകൾ ഇതര രാജ്യങ്ങളുമായി സമ്പര്‍ക്കത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ ഇവിടങ്ങളില്‍ വൈറസ് ഇതുവരെ കാര്യമായ നാശം വിതച്ചിട്ടില്ല. ഒമിക്രോണ്‍ വകഭേദവും അതുണ്ടാക്കുന്ന മരണവും ലോകത്തിന് ഭീഷണി ആകുന്നുണ്ട്. ഹോങ്കോങ്, ചൈന തുടങ്ങിയ രാജ്യങ്ങളിലാണ് മരണം ഇപ്പോഴും കുതിച്ചുയരുന്നത്.

Also Read: India Covid Updates | രാജ്യത്ത് കൊവിഡ് കുറയുന്നു; 24 മണിക്കൂറിനിടെ 4,362 പേര്‍ക്ക് കൊവിഡ്

പോളണ്ട്, ഹംഗറി, റൊമേനിയ, മറ്റ് കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ മരണനിരക്ക് ഉയർന്ന നിലയിലാണ്. ഇതിനിടെ യുദ്ധ ഭീതി ഭയന്ന് യുക്രൈനില്‍ നിന്ന് നിരവധി പേരാണ് രാജ്യത്തേക്ക് കുടിയേറുന്നത്.

അമരിക്കയില്‍ മാത്രം ഒരു ലക്ഷത്തിലേറെ പേര്‍ മരിച്ചെന്നാണ് കണക്ക്. അതേസമയം കൃത്യമായി ടെസ്റ്റിംഗ് ഇല്ലാത്തത് കൃത്യമായ മരണ നിരക്ക് കണ്ടെത്തുന്നതിന് തടസമാണ്. ദ ഇക്കണോമിസ്റ്റിലെ ഒരു സംഘം നടത്തിയ അധിക മരണങ്ങളുടെ വിശകലനമനുസരിച്ച് ലോകത്ത് മരണ സംഖ്യ 14 ദശലക്ഷത്തിനും 23.5 ദശലക്ഷത്തിനും ഇടയിലാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.