ETV Bharat / international

ഹെയ്‌തി ഭൂകമ്പം: മരണം 1,941 ആയി ഉയര്‍ന്നു, 9,900 പേര്‍ക്ക് പരിക്ക്

author img

By

Published : Aug 18, 2021, 12:27 PM IST

കഴിഞ്ഞ ദിവസം ഹെയ്‌തിയില്‍ വീശിയടിച്ച ഉഷ്‌ണമേഖല കൊടുങ്കാറ്റായ ഗ്രേസ് മൂലം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസം നേരിട്ടിരുന്നു.

ഹെയ്‌തി ഭൂകമ്പം  ഹെയ്‌തി ഭൂകമ്പം വാര്‍ത്ത  ഹെയ്‌തി ഭൂകമ്പം മരണം വാര്‍ത്ത  Haiti earthquake news  haiti earthquake death toll news  haiti earthquake death news
ഹെയ്‌തി ഭൂകമ്പം: മരണം 1,941 ആയി ഉയര്‍ന്നു, 9,900 പേര്‍ക്ക് പരിക്ക്

പോർട്ട ഓ പ്രിൻസ്: ഹെയ്‌തിയിലെ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 1,941 ആയി ഉയര്‍ന്നു. 9,900 പേര്‍ക്കാണ് പരിക്കേറ്റത്. ഹെയ്‌തി സിവില്‍ പ്രൊട്ടക്ഷന്‍ ഏജന്‍സിയാണ് കണക്കുകള്‍ പുറത്ത് വിട്ടത്.

കഴിഞ്ഞ ദിവസം ഹെയ്‌തിയില്‍ വീശിയടിച്ച ഉഷ്‌ണമേഖല കൊടുങ്കാറ്റായ ഗ്രേസ് മൂലം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസം നേരിട്ടിരുന്നു. ഭൂകമ്പം ഏറ്റവുമധികം ബാധിച്ച ലെ കാവ്സിലും പോർട്ട ഓ പ്രിൻസിലും കൊടുങ്കാറ്റിന് പിന്നാലെ കനത്ത മഴ റിപ്പോര്‍ട്ട് ചെയ്‌തു.

ശനിയാഴ്‌ചയാണ് രാജ്യത്ത് ഭൂകമ്പമുണ്ടായത്. രാജ്യത്തിന്‍റെ തെക്കൻ മേഖലയായ സെയിന്‍റ് ലൂയിസ് ഡു സുഡ് എന്ന പ്രഭവ കേന്ദ്രത്തില്‍ നിന്ന് പത്ത് കിലോമീറ്റർ ആഴത്തിലും 12 കിലോമീറ്റർ ദൂരത്തിലുമാണ് ഭൂകമ്പം ബാധിച്ചത്. ഭൂകമ്പത്തില്‍ 60,000 വീടുകള്‍ പൂര്‍ണമായി നശിക്കുകയും 76,000 വീടുകള്‍ക്ക് കേടുപാട് സംഭവിക്കുകയും ചെയ്‌തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

രാജ്യത്തെ തെക്ക് പടിഞ്ഞാറന്‍ മേഖലയിലാണ് ഭൂകമ്പം ഏറ്റവുമധികം ബാധിച്ചത്. ഭൂകമ്പത്തെ തുടര്‍ന്ന് ഇടക്കാല പ്രധാനമന്ത്രി ഏരിയല്‍ ഹെന്‍ട്രി രാജ്യത്ത് ഒരു മാസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രാജ്യം പ്രകൃതി ദുരന്തങ്ങളെ നേരിട്ട് കൊണ്ടിരിക്കുകയാണ്. 2010ല്‍ രണ്ട് ലക്ഷം പേരുടെ ജീവനെടുത്ത ഭൂകമ്പമാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തതില്‍ ഏറ്റവും വലിയ പ്രകൃതി ദുരന്തം.

Read more: ഹെയ്‌തി ഭൂകമ്പം: മരണം 1,419 ആയി, 6,000 പേര്‍ക്ക് പരിക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.