ഹവാന : ക്യൂബയില്‍ പുതുതായി 1472 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,66,368 ആയി. 16 ജീവഹാനി കൂടി ശനിയാഴ്ച റിപ്പോർട്ട് ചെയ്തതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1148 ആയി ഉയർന്നു.
ഹവാനയില്‍ കൊവിഡ് വ്യാപനത്തിന്‍റെ തീവ്രത കുറഞ്ഞിട്ടുണ്ട്. 325 കേസുകൾ റിപ്പോർട്ട് ചെയ്‌ത ഇവിടെ സംഭവ നിരക്ക് 276.7 ആണ്. എന്നിരുന്നാലും രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്ക് ഹവാനയിലാണ്.
ALSO READ: അഞ്ച് ലക്ഷം കടന്ന് ബ്രസീലിലെ കൊവിഡ് മരണം
രാജ്യത്ത് വാക്സിനേഷൻ ക്യാംപെയ്‌ൻ വിപുലീകരിക്കാൻ ക്യൂബൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ജൂലൈ അവസാനത്തോടെ 2.2 ദശലക്ഷം ജനങ്ങൾക്ക് വാക്‌സിനേഷൻ നല്‍കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2.18 ദശലക്ഷത്തിലധികം ക്യൂബൻ സ്വദേശികൾ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു.