വാഷിംഗ്‌ടൺ: ഫൈസർ കൊവിഡ് വാക്‌സിൻ അടുത്ത വർഷം ഏപ്രിലിൽ അമേരിക്കയിലെ പൊതുജനങ്ങൾക്ക് ലഭ്യമാകുമെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. യുഎസ് പ്രസിഡന്‍റ് തെഞ്ഞെടുപ്പിന് ശേഷം വെള്ളിയാഴ്ച സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കക്കാരായ മുൻനിര തൊഴിലാളികൾക്കും പ്രായമായവർക്കും ഉയർന്ന അപകടസാധ്യതയുള്ളവർക്കും വാക്‌സിൻ വിതരണം ചെയ്യുമെന്നും ഫൈസർ വാക്‌സിൻ എല്ലാവർക്കും സൗജന്യമായി നൽകാനാണ് ഉദ്ദേശിക്കുന്നതെന്നും ട്രംപ് പറഞ്ഞു. ജോ ബൈഡനെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ട്രംപിന്‍റെ ആദ്യത്തെ പരസ്യ പ്രസംഗമായിരുന്നു ഇത്. നവംബർ അഞ്ചിനായിരുന്നു അദ്ദേഹം ഇതിനു മുൻപ് പ്രസംഗം നടത്തിയത്.
കൊവിഡ് വാക്‌സിൻ ഏപ്രിലിൽ ലഭ്യമാകുമെന്ന് ഡൊണാൾഡ് ട്രംപ് - us president
ഫൈസർ വാക്‌സിൻ എല്ലാവർക്കും സൗജന്യമായി നൽകാനാണ് ഉദ്ദേശിക്കുന്നതെന്നും ട്രംപ് പറഞ്ഞു.