ബ്രസീലിയ: സാവോ പോളോയിലെ ഡെൽ ആന്‍റോണിയോ ഫീൽഡ് ആശുപത്രിയിൽ ചികിത്സാ സൗകര്യങ്ങൾ കുറയുന്നതായി റിപ്പോർട്ട്. രാജ്യത്തെ ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനോടൊപ്പം 334 കൊവിഡ് മരണങ്ങളാണ് പുതിയതായി റിപ്പോർട്ട് ചെയ്‌തത്. ആശുപത്രിയിലെ 180 കിടക്കകളിൽ പകുതിയിലധികവും 20 ഐസിയുകളും ഉപയോഗിച്ച് കഴിഞ്ഞു. ആശങ്കകൾക്കിടയിലും രോഗികളുടെ പരിചരണത്തിൽ ആശുപത്രി വിട്ടുവീഴ്‌ചകൾ കാണിക്കുന്നില്ല. രോഗത്തെയല്ല ചികിത്സിക്കേണ്ടത്, രോഗികളെയാണ്. അതിന് സ്‌നേഹത്തോടെയുള്ള പരിചരണം ആവശ്യമാണെന്ന് ഡോ. ജോസ് റോബെർട്ടോ ദെന്തെ പറഞ്ഞു.
ബ്രസീലിൽ 38,400 ലധികം മരണങ്ങളും 7,40,000 കൊവിഡ് കേസുകളും റിപ്പോർട്ട് ചെയ്‌തു കഴിഞ്ഞു. രോഗം ബാധിക്കുന്നവർക്ക് മിതമായ രോഗലക്ഷണങ്ങൾ മാത്രമാണ് ഉണ്ടാവുക. പ്രായമായവർക്കും മറ്റ് രോഗങ്ങൾ ഉള്ളവരെയുമാണ് വൈറസ് ഗുരുതരമായി ബാധിക്കുന്നത്.